---
title: "#bestfoodplane | വി​മാ​ന​ത്തി​ൽ മി​ക​ച്ച ഭ​ക്ഷ​ണം; പ​ട്ടി​ക​യി​ൽ ലോ​ക​ത്ത് ര​ണ്ടാം സ്ഥാ​നം നേ​ടി ഒ​മാ​ൻ എ​യ​ർ"
english_title: "#best #food #plane #oman #air #ranked #second #world #list"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/226024/best-food-plane-oman-air-ranked-second-world-list-new"
published_at: "2024-08-06T13:26:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b1d7688a795_oman.jpg"
keywords: []
---

# #bestfoodplane | വി​മാ​ന​ത്തി​ൽ മി​ക​ച്ച ഭ​ക്ഷ​ണം; പ​ട്ടി​ക​യി​ൽ ലോ​ക​ത്ത് ര​ണ്ടാം സ്ഥാ​നം നേ​ടി ഒ​മാ​ൻ എ​യ​ർ

> **Lead Summary:** **മ​സ്ക​ത്ത്:**വി​മാ​ന​ത്തി​ൽ മി​ക​ച്ച ഭ​ക്ഷ​ണം ന​ൽ​കു​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ൽ ലോ​ക​ത്ത് ര​ണ്ടാം സ്ഥാ​നം നേ​ടി ഒ​മാ​ൻ എ​യ​ർ.

## Article Content

**മ​സ്ക​ത്ത്:**വി​മാ​ന​ത്തി​ൽ മി​ക​ച്ച ഭ​ക്ഷ​ണം ന​ൽ​കു​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ൽ ലോ​ക​ത്ത് ര​ണ്ടാം സ്ഥാ​നം നേ​ടി ഒ​മാ​ൻ എ​യ​ർ.

മ​ണി സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ട്രാ​വ​ൽ ഇ​ൻ​ഷുറ​ൻ​സ് ടീം നൂറില​ധി​കം എ​യ​ർ​ലൈ​നു​ക​ളി​ൽ​നി​ന്നാ​യി 27000ത്തി​ല​ധി​കം യാ​ത്ര​ക്കാ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ണ് സ്ഥാ​ന​ങ്ങ​ൾ ത​യാ​റാ​ക്കി​യ​ത്.

എ​ല്ലാ​ത​രം ക്ലാ​സു​ക​ളി​ലെ​യും യാ​ത്ര​ക്കാ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ സ്വീ​ക​രി​ച്ച ടീം 10​ൽ 8.58 പോ​യ​ന്‍റ് ന​ൽ​കി​യ കു​വൈ​ത്ത് എ​യ​ർ​ലൈ​ൻ​സാ​ണ് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത്.

ലോ​ബ്സ്റ്റ​റും ബീ​ഫു​മ​ട​ക്കം മി​ക​ച്ച ഭ​ക്ഷ​ണം മി​ത​മാ​യ നി​ര​ക്കി​ൽ ന​ൽ​കു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യാ​ണ് കു​വൈ​ത്ത് എ​യ​ർ​ലൈ​ൻ​സി​നെ മി​ക​ച്ച​താ​ക്കി​യ​ത്.

തൊ​ട്ടു​പി​ന്നാ​ലെ 8.44 പോ​യന്‍റു​മാ​യാ​ണ് ഒ​മാ​ൻ എ​യ​ർ ര​ണ്ടാം സ്ഥാ​നം നേ​ടി​യ​ത്. 8.39 സ്കോ​റു​മാ​യി മി​ഡി​ൽ ഈ​സ്റ്റേ​ൺ എ​യ​ർ​ലൈ​ൻ​സ് മൂ​ന്നാം സ്ഥാ​ന​വും, എ​യ​ർ അ​ൾ​ജീ​രി​യ, എ​യ​ർ ബാ​ൾ​ട്ടി​ക് എ​ന്നി​വ​ർ യ​ഥാ​ക്ര​മം നാ​ലും അ​ഞ്ചും സ്ഥാ​ന​ങ്ങ​ളും നേ​ടി.

യാ​ത്ര​ക്കാ​ർ​ക്ക് പ്രി​യ​പ്പെ​ട്ട ഭ​ക്ഷ​ണം ഒ​രു​ക്കു​ന്ന​തി​ൽ ഖ​ത്ത​ർ എ​യ​ർ​വേ​സ്, എ​മി​റേ​റ്റ്സ്, ഇ​ത്തി​ഹാ​ദ്, ഗ​ൾ​ഫ് എ​യ​ർ തു​ട​ങ്ങി​യ മി​ഡി​ലീ​സ്റ്റി​ലെ മ​റ്റു എ​യ​ർ​ലൈ​ൻ​സു​ക​ളും മി​ക​ച്ച സ്ഥാ​ന​ങ്ങ​ൾ നേ​ടി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/226024/best-food-plane-oman-air-ranked-second-world-list-new)