---
title: "#death | ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു "
english_title: "#Expatriate #Malayali #died #Jeddah #due #heartattack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/226095/expatriate-malayali-died-jeddah-due-heartattack"
published_at: "2024-08-06T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b20df2ee5bd_rt.jpg"
keywords: []
---

# #death | ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു 

> **Lead Summary:** **ജിദ്ദ: [ ** ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അന്തരിച്ചു.

## Article Content

**ജിദ്ദ: [ ** ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അന്തരിച്ചു.

മലപ്പുറം വേങ്ങര കുറുവിൽകുണ്ടിലെ പൂച്ചേങ്ങൽ കഞ്ഞിമുഹമ്മദ് (52) ആണ് മരിച്ചത്. ജിദ്ദ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

ജിദ്ദ സനാഇയയിലെ ടൈലറിങ് സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു.

പിതാവ്: പരേതനായ പൂച്ചേങ്ങൽ അബൂബക്കർ ഹാജി. ഭാര്യ: സഫിയ. മക്കൾ: നാജിയ നസ്രീൻ, നജീം. മരുമകൻ: ശബാബ് (പരപ്പനങ്ങാടി).

സഹോദരങ്ങൾ: സെയ്തലവി, ഇസ്മായിൽ, അബ്ദുസ്സലാം. മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/226095/expatriate-malayali-died-jeddah-due-heartattack)