---
title: "#death | വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി ഖത്തറില്‍ അന്തരിച്ചു "
english_title: "#Heartattack #driving #Expatriate #Malayali #passedaway #Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/226182/heartattack-driving-expatriate-malayali-passedaway-qatar"
published_at: "2024-08-06T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b25a451c519_yrr.jpg"
keywords: []
---

# #death | വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി ഖത്തറില്‍ അന്തരിച്ചു 

> **Lead Summary:** **കൊണ്ടോട്ടി: [** ഖത്തറില്‍ വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായ കൊണ്ടോട്ടി സ്വദേശി മരിച്ചു.

## Article Content

**കൊണ്ടോട്ടി: [** ഖത്തറില്‍ വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായ കൊണ്ടോട്ടി സ്വദേശി മരിച്ചു.

കാഞ്ഞിരപ്പറമ്പ് താഴക്കോട്ട് പരേതനായ പറമ്പാട്ടുപള്ളിയാളി മുസഹാജിയുടെ മകന്‍ അബ്ദുറഹ്‌മാന്‍ (കുഞ്ഞിപ്പ-54) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ വാഹനത്തില്‍വെച്ച് ഹൃദയാഘാതമുണ്ടാകുകയായിരുന്നു. കൂടെയുള്ളവര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ: സറീന. മക്കള്‍: ഫാത്തിമ അഫ്രിന്‍, റിന്‍ഷ യാസ്മിന്‍, ഹിബ അസ്മിന്‍. മരുമകന്‍: ഫവാസ്. സഹോദരങ്ങള്‍: മുഹമ്മദ് കുട്ടി, ഹംസ, സൈദലവി, സുബൈദ, ഉസ്മാന്‍, കുഞ്ഞിമുഹമ്മദ്, അബ്ദുല്‍ ഗഫാര്‍.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/226182/heartattack-driving-expatriate-malayali-passedaway-qatar)