#death | സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

#death | സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
Aug 7, 2024 02:07 PM | By Susmitha Surendran

റിയാദ്: ( gcc.truevisionnews.com)  സൗദി അറേബ്യയിലെ ത്വാഇഫിന് സമീപം അൽ കുർമയിൽ ഹൃദയാഘാതം മൂലം മരിച്ച തിരുവല്ല കവിയൂർ കല്ലുപറമ്പിൽ വീട്ടിൽ ചെല്ലപ്പൻ നായരുടെ മകൻ സന്തോഷ് കുമാറിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു.

മൃതദേഹം ബുധനാഴ്ച ഉച്ചക്ക് 2.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചു. ജൂലൈ 29നാണ് ഇദ്ദേഹം മരണപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 10.30ന് ജിദ്ദയിൽനിന്നും പുറപ്പെടുന്ന വിമാനത്തിലാണ് കൊണ്ടുപോകുന്നത്.

36 വർഷമായി അൽ കുർമയിൽ എ.സി മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. കുടുംബം നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ജിദ്ദ നവോദയ പ്രവർത്തകൻ ഷിജു പനുവേലിനെ ചുമതലപ്പെടുത്തിയിരുന്നു.

നവോദയ ഭാരവാഹികളായ മുഹമ്മദ് റിയാസ്, ശ്രീജിത്ത് കണ്ണൂർ, എം.പി. യൂസഫ്, തൻസീർ സൈനുദ്ദീൻ, അജിത് കൃഷ്ണൻ നഗർകോവിൽ തുടങ്ങിയവർ നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ടായിരുന്നു.

കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി ജോയിൻ കൺവീനർമാരായ പന്തളം ഷാജി, സുരേഷ് പടിയം തുടങ്ങിയവർ ജിദ്ദ ഇന്ത്യൻ കോൺസുലറ്റുമായും എംബാമിങ് സെൻററുമായും ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കി നൽകി. കമലയാണ് സന്തോഷിെൻറ അമ്മ. ഭാര്യ: ശ്രീലത.

#body #Malayali #who #died #heart #attack #Saudi #brought #home

Next TV

Related Stories
കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

Jun 17, 2025 10:37 PM

കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

കണ്ണൂർ സ്വദേശി ഒമാനിൽ...

Read More >>
ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

Jun 17, 2025 03:31 PM

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി...

Read More >>
ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

Jun 17, 2025 02:27 PM

ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

ഹജ്ജ് കർമങ്ങൾക്കിടെ അവശതയനുഭവപ്പെട്ട് മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവതി...

Read More >>
Top Stories










News Roundup






https://gcc.truevisionnews.com/.