---
title: "#accident | ഹജ്ജിനിടെ മരിച്ച പിതാവിന്റെ ഖബറടക്കം കഴിഞ്ഞ് മടങ്ങിയ മകൻ തായിഫിൽ വാഹനാപകടത്തിൽ മരിച്ചു "
english_title: "#son #Taifil #died #car #accident #returning #burying #grave #father #who #died #duringHajj"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/226781/son-taifil-died-car-accident-returning-burying-grave-father-who-died-duringhajj"
published_at: "2024-08-09T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b5a5399354f_ere.jpg"
keywords: []
---

# #accident | ഹജ്ജിനിടെ മരിച്ച പിതാവിന്റെ ഖബറടക്കം കഴിഞ്ഞ് മടങ്ങിയ മകൻ തായിഫിൽ വാഹനാപകടത്തിൽ മരിച്ചു 

> **Lead Summary:** **മക്ക: [** പിതാവിന്റെ ഖബറടക്കം കഴിഞ്ഞ് മക്കയിൽനിന്ന് കുവൈത്തിലേക്ക് തിരിച്ച മലയാളി യുവാവ് മരിച്ചു.

## Article Content

**മക്ക: [** പിതാവിന്റെ ഖബറടക്കം കഴിഞ്ഞ് മക്കയിൽനിന്ന് കുവൈത്തിലേക്ക് തിരിച്ച മലയാളി യുവാവ് മരിച്ചു.

ഹജ്ജിനിടെ കാണാതായ, പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽകടവത്ത് മുഹമ്മദ്(74) മാസ്റ്ററുടെ ഖബറടക്കം കഴിഞ്ഞ് കുവൈത്തിലേക്ക് തിരിച്ച മകൻ റിയാസാണ് വാഹനാപകടത്തിൽ മരിച്ചത്.

തായാഫിന് നൂറു കിലോമീറ്റർ അകലെയുണ്ടായ വാഹനാപകടത്തിലാണ് അന്ത്യം സംഭവിച്ചത്.

കഴിഞ്ഞ ദിവസമാണ് റിയാസ് ഉപ്പയുടെ മയ്യിത്ത് മറവു ചെയ്യുന്നതിനായി കുവൈത്തിൽനിന്ന് മക്കയിലേക്ക് എത്തിയത്.

തിരിച്ചുപോകുന്നതിനിടെ തായിഫിന് നൂറു കിലോമീറ്റർ അകലെ റിദ് വാനിലാണ് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/226781/son-taifil-died-car-accident-returning-burying-grave-father-who-died-duringhajj)