---
title: "#death | ബ​ഹ്റൈ​നി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു; വി​വ​ര​മ​റി​ഞ്ഞ സ​ഹോ​ദ​ര​നും മ​രി​ച്ചു"
english_title: "#young #man #died #accident  #Bahrain #brothers #who #knew #details #died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/226817/young-man-died-accident-bahrain-brothers-who-knew-details-died"
published_at: "2024-08-09T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b5bb184ac09_death.jpg"
keywords: []
---

# #death | ബ​ഹ്റൈ​നി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു; വി​വ​ര​മ​റി​ഞ്ഞ സ​ഹോ​ദ​ര​നും മ​രി​ച്ചു

> **Lead Summary:** **മ​നാ​മ: ** ബ​ഹ്റൈ​നി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ സ​ഹോ​ദ​ര​ൻ മ​രി​ച്ച വാ​ർ​ത്ത​യ​റി​ഞ്ഞ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.

## Article Content

**മ​നാ​മ: ** ബ​ഹ്റൈ​നി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ സ​ഹോ​ദ​ര​ൻ മ​രി​ച്ച വാ​ർ​ത്ത​യ​റി​ഞ്ഞ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.

അ​സ്ക​റി​നു സ​മീ​പം കി​ങ് ഹ​മ​ദ് റോ​ഡി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​ഡി​ഷ സ്വ​ദേ​ശി ക​റോ​ണാ​ക്ക​ർ സേ​ത്തി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​ത്.

റോ​ഡ​രി​കി​ൽ നി​ൽ​ക്കു​മ്പോ​ൾ കാ​റി​ടി​ച്ചാ​യി​രു​ന്നു മ​ര​ണം. മ​ര​ണം സം​ബ​ന്ധി​ച്ച വി​വ​രം ബ​ന്ധു​ക്ക​ളെ അ​റി​യി​ക്കു​ക​യും മൃ​ത​ദേ​ഹം സ്വീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പ്ര​വാ​സി ലീ​ഗ​ൽ സെ​ല്ലി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

മ​ര​ണ വാ​ർ​ത്ത​യ​റി​ഞ്ഞയു​ടെനെ സ​ഹോ​ദ​ര​ൻ ര​വീ​ന്ദ്ര സാ​ഹു കു​ഴ​ഞ്ഞു​വീ​ണ് മ​രി​ക്കു​ക​യാ​യി​രു​ന്നു.

ക​റോ​ണാ​ക്ക​ർ സേ​ത്തി​യു​ടെ മൃ​ത​ദേ​ഹം എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ വ്യാ​ഴാ​ഴ്ച ഭു​വ​നേ​ശ്വ​റി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/226817/young-man-died-accident-bahrain-brothers-who-knew-details-died)