---
title: "#accident | മസ്കത്തിൽ ട്രക്കുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം; രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക് "
english_title: "#Huge #accident #Muscat #due #truckcollision #Two #people #seriously #injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/226986/huge-accident-muscat-due-truckcollision-two-people-seriously-injured"
published_at: "2024-08-09T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b633a738e43_gfh.jpg"
keywords: []
---

# #accident | മസ്കത്തിൽ ട്രക്കുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം; രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക് 

> **Lead Summary:** **മസ്‌കത്ത്: [ **വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ സുഹാര്‍ വിലായത്തില്‍ ചരക്കുമായി പോയ ട്രക്കുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം.

## Article Content

**മസ്‌കത്ത്: [ **വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ സുഹാര്‍ വിലായത്തില്‍ ചരക്കുമായി പോയ ട്രക്കുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം.

രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കറ്റതായി സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് വിഭാഗം അറിയിച്ചു. ലോകോമോട്ടീവും ട്രെയ്‌ലറുമാണ് അപകടത്തില്‍ പെട്ടത്.

ഇവ രണ്ടും കൂട്ടിയിടിക്കുകയും പിന്നാലെ വാഹനങ്ങളില്‍ തീ പടരുകയുമായിരുന്നു.

 അപകടത്തില്‍ പ്രദേശത്താകെ പുക നിറയുകയും മേഖലയില്‍ ഗതാഗത കുരുക്ക് അനുഭവപ്പെടുകയും ചെയ്തു. അഗ്‌നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.

പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. രണ്ടു പേരെയും ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കി. ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/226986/huge-accident-muscat-due-truckcollision-two-people-seriously-injured)