---
title: "#arrest | സഹം മാർക്കറ്റിൽ കൂട്ടത്തല്ല്; പ്രവാസികൾ അറസ്റ്റിൽ "
english_title: "#Join #comarket #Expatriates #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/226987/join-comarket-expatriates-arrested"
published_at: "2024-08-09T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b6351df3270_gg.jpg"
keywords: []
---

# #arrest | സഹം മാർക്കറ്റിൽ കൂട്ടത്തല്ല്; പ്രവാസികൾ അറസ്റ്റിൽ 

> **Lead Summary:** **മസ്‌കത്ത്: [ ** ഒമാനില്‍ തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ സഹം വിലായത്തില്‍ പ്രാദേശിക മാര്‍ക്കറ്റില്‍ വെച്ച് അടിപിടി കൂടിയ ഒരു കൂട്ടം വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**മസ്‌കത്ത്: [ ** ഒമാനില്‍ തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ സഹം വിലായത്തില്‍ പ്രാദേശിക മാര്‍ക്കറ്റില്‍ വെച്ച് അടിപിടി കൂടിയ ഒരു കൂട്ടം വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.

മാര്‍ക്കറ്റില്‍ നിന്നും സംഘം തിരിഞ്ഞ് ആളുകള്‍ തമ്മില്‍ അടിപിടി കൂടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് കലഹത്തില്‍ ഏര്‍പ്പെട്ടവരെ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് പിടികൂടിയത്.

പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/226987/join-comarket-expatriates-arrested)