---
title: "#omanpolice | ജോലിക്കായ് ഒമാനിലെത്തി യുവതി; ഫോൺ വിളിച്ചിട്ടും കിട്ടാതായതോടെ ആശങ്ക; ഒടുവിൽ കണ്ടെത്തി പൊലീസ്"
english_title: "#oman #police #found #young #woman #quarrel #family"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/227138/oman-police-found-young-woman-quarrel-family"
published_at: "2024-08-10T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b71edb71aa5_oman.jpg"
keywords: []
---

# #omanpolice | ജോലിക്കായ് ഒമാനിലെത്തി യുവതി; ഫോൺ വിളിച്ചിട്ടും കിട്ടാതായതോടെ ആശങ്ക; ഒടുവിൽ കണ്ടെത്തി പൊലീസ്

> **Lead Summary:** **മസ്കത്ത് : ** കുടുംബത്തോടു പിണങ്ങി നാട്ടിലേക്കു വിളിക്കാതിരുന്ന യുവതിയെ കണ്ടെത്തി ഒമാൻ പൊലീസ്.

## Article Content

**മസ്കത്ത് : ** കുടുംബത്തോടു പിണങ്ങി നാട്ടിലേക്കു വിളിക്കാതിരുന്ന യുവതിയെ കണ്ടെത്തി ഒമാൻ പൊലീസ്.

യുവതി സുരക്ഷിതയാണെന്നും പിണക്കം കാരണമാണ് വീട്ടിലേക്കു വിളിക്കാതിരുന്നതെന്നും പൊലീസ് കുടുംബത്തെ അറിയിച്ചു.

ഇന്ത്യക്കാരിയായ യുവതി കഴിഞ്ഞ ജൂലൈയിലാണ് ജോലിക്കായി ഒമാനിലെത്തിയത്. പിന്നീട് അവർ കുടുംബത്തെ ബന്ധപ്പെട്ടില്ല.

തുടർന്ന്, ഭാര്യയെ കാണാനില്ലെന്നും കണ്ടെത്താൻ സഹായിക്കണമെന്നും അഭ്യർഥിച്ച് ഭർത്താവ് ഇന്ത്യൻ എംബസിയെ സമീപിച്ചു.

താനും മക്കളും ഏറെനാളായി ആശങ്കയിലാണെന്നും അദ്ദേഹം എംബസി അധികൃതരോട് പറഞ്ഞു. തുടർന്ന്, എംബസി അഭ്യർഥിച്ചതോടെ ഒമാൻ പൊലീസ് അന്വേഷണം നടത്തി യുവതിയെ കണ്ടെത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/227138/oman-police-found-young-woman-quarrel-family)