മത്സ്യചന്തയ്‍ക്ക് വേണ്ടി മാത്രം ദ്വീപ് നിര്‍മിച്ച് സൗദി അറേബ്യ

 മത്സ്യചന്തയ്‍ക്ക് വേണ്ടി  മാത്രം ദ്വീപ് നിര്‍മിച്ച് സൗദി അറേബ്യ
Jan 26, 2022 11:42 AM | By Adithya O P

റിയാദ്: മത്സ്യചന്തക്കായി ഒരു ദ്വീപ് പണികഴിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ സൗദി അറേബ്യയിൽ. കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫിലാണ് ഗൾഫ് സമുദ്രത്തിൽ ഒരു ‘മത്സ്യദ്വീപ്’ (ഫിഷ് ഐലൻഡ്) തന്നെ പണിതത്. ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ദ്വീപ് മത്സ്യവിപണിയാണിത്. മത്സ്യവ്യാപാരികൾക്കും വിനോദസഞ്ചാരികൾക്കും ഒരു പോലെ ഇഷ്ടപ്പെട്ട സ്ഥലമാകുമിത്.

800 ലക്ഷം റിയാൽ ചെലവിട്ടാണ് ദ്വീപ് നിർമിച്ചത്. 120,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് ഖത്വീഫ് മത്സ്യബന്ധന തുറമുഖത്തിന് സമീപം ഈ ദ്വീപ് ഒരുക്കിയത്. 6000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഒരു വലിയ കെട്ടിടം ഈ ദ്വീപിലുണ്ട്. കച്ചവട സംബന്ധമായ എല്ലാം അതിലാണ് നടക്കുന്നത്.

റീട്ടെയിൽ സ്റ്റോറുകൾ, മൊത്തവ്യാപാര സൈഡ് യാർഡ്, ഐസ് ഫാക്ടറി, സ്റ്റോറേജ്-കൂളിങ് ഏരിയകൾ, വാണിജ്യ സൗകര്യങ്ങൾ എന്നിവ അതിലുൾപ്പെടുന്നു. ഉദ്ഘാടനം ചെയ്തതോടെ ഈ മത്സ്യദ്വീപിലേക്ക് ഖത്വീഫിലെ സെൻട്രൽ മാർക്കറ്റ് മാറ്റി സജ്ജീകരിക്കുകയാണ്.

ഖത്വീഫ് മത്സ്യവിപണി 150 വർഷത്തിലേറെയായി ഗൾഫ് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ചന്തകളിലൊന്നാണ്. പ്രതിദിനം 100 ടൺ മുതൽ 200 ടൺ വരെ വിവിധയിനം മത്സ്യങ്ങൾ മാർക്കറ്റിൽ ഇറങ്ങുന്നതിനാൽ ഏറ്റവും വലിയ മത്സ്യ വിപണിയായാണ് ഇത് അറിയപ്പെടുന്നത്.

Saudi Arabia builds an island exclusively for fish markets

Next TV

Related Stories
മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ മരിച്ചു

May 17, 2022 08:01 PM

മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ മരിച്ചു

മലയാളി നഴ്‌സ് സൗദി അറേബ്യയില്‍...

Read More >>
പ്രവാസി മലയാളി യുവാവ് ജീവനൊടുക്കി

May 17, 2022 07:52 PM

പ്രവാസി മലയാളി യുവാവ് ജീവനൊടുക്കി

പ്രവാസി മലയാളി യുവാവ്...

Read More >>
അമീർകപ്പ് ഫുട്ബാൾ ഫൈനൽ മാറ്റിവെച്ചു

May 17, 2022 04:35 PM

അമീർകപ്പ് ഫുട്ബാൾ ഫൈനൽ മാറ്റിവെച്ചു

അമീർകപ്പ് ഫുട്ബാൾ ഫൈനൽ...

Read More >>
സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു

May 17, 2022 04:27 PM

സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു

സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി...

Read More >>
മോശം കാലാവസ്ഥ; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം തടസപ്പെട്ടു

May 17, 2022 04:22 PM

മോശം കാലാവസ്ഥ; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം തടസപ്പെട്ടു

മോശം കാലാവസ്ഥ; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം...

Read More >>
മലയാളി നഴ്​സ്​ നാട്ടിൽ നിര്യാതയായി

May 16, 2022 10:11 PM

മലയാളി നഴ്​സ്​ നാട്ടിൽ നിര്യാതയായി

മലയാളി നഴ്​സ്​ നാട്ടിൽ...

Read More >>