---
title: "#Rain | റിയാദ് ഉൾപ്പെടെ എട്ട് പ്രവിശ്യകളിൽ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം "
english_title: "#Meteorological #Center #rain #continue #eight #provinces #including #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/227605/meteorological-center-rain-continue-eight-provinces-including-riyadh"
published_at: "2024-08-12T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b99a7ebb04e_jghjgh.jpg"
keywords: []
---

# #Rain | റിയാദ് ഉൾപ്പെടെ എട്ട് പ്രവിശ്യകളിൽ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം 

> **Lead Summary:** **റിയാദ്​: [ **സൗദി അറേബ്യയിലെ എട്ട്​ പ്രവിശ്യകളിൽ ഇനിയുള്ള ദിവസങ്ങളിലും മഴ തുടരു​മെന്ന്​ കാലാവസ്ഥ നിരീക്ഷണകേന്ദ്രം.

## Article Content

**റിയാദ്​: [ **സൗദി അറേബ്യയിലെ എട്ട്​ പ്രവിശ്യകളിൽ ഇനിയുള്ള ദിവസങ്ങളിലും മഴ തുടരു​മെന്ന്​ കാലാവസ്ഥ നിരീക്ഷണകേന്ദ്രം.

അതേസമയം നാല് പ്രവിശ്യകളിലെ കാലാവസ്ഥാ സാഹചര്യം കണക്കിലെടുത്ത് ജാഗ്രത പാലിക്കാൻ സിവിൽ ഡിഫൻസ് ജനറൽ ഡയറക്​ടറേറ്റ്​ പ്രദേശവാസികൾക്ക്​ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​.

റിയാദ്​, നജ്​റാൻ, ജീസാൻ, അസീർ, അൽബാഹ, മക്ക, മദീന എന്നീ മേഖലകളിലാണ് മിതമായതോ കനത്തതോ ആയ രീതിയിൽ​ മഴ തുടരുക. എന്നാൽ ജിസാൻ, അൽബാഹ, അസീർ, മക്ക പ്രവിശ്യകളിൽ ഉള്ളവർക്കാണ് ജാഗ്രതാ നിർദേശം നൽകിയത്.

മഴക്കാലത്തെ സുരക്ഷയ്‌ക്ക് വെള്ളക്കെട്ടുകൾ, താഴ്‌വരകൾ, അണക്കെട്ടുകൾ എന്നിവയിൽ നിന്ന് അകന്നുനിൽക്കേണ്ടതുണ്ടെന്ന് മുന്നറിയിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.

ചെങ്കടലിൽനിന്ന്​ വടക്കുനിന്ന്​ വടക്കുപടിഞ്ഞാറൻ ദിശയിലേക്ക്​ മണിക്കൂറിൽ 15 മുതൽ 45 വരെ കിലോമീറ്റർ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്ന്​ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/227605/meteorological-center-rain-continue-eight-provinces-including-riyadh)