---
title: "#death | ഹൃദയാഘാതം; വടകര സ്വദേശി ദുബൈയിൽ അന്തരിച്ചു "
english_title: "#heartattack #native #Vadakara #passedaway #Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/227659/heartattack-native-vadakara-passedaway-dubai"
published_at: "2024-08-12T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b9cd2175a66_ghght.jpg"
keywords: []
---

# #death | ഹൃദയാഘാതം; വടകര സ്വദേശി ദുബൈയിൽ അന്തരിച്ചു 

> **Lead Summary:** **ദുബൈ: [** വടകര സ്വദേശി ദുബൈയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

## Article Content

**ദുബൈ: [** വടകര സ്വദേശി ദുബൈയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

തോടന്നൂർ മീത്തലെ രയരോത്ത് രതീഷ് ബാബു (46) ആണ് മരിച്ചത്. ബര്‍ദുബൈയിലെ താമസസ്ഥലത്തുനിന്ന് ദേരയിലെ ജോലി സ്ഥലത്തേക്ക് നടക്കുന്നതിനിടെ നൈഫ് ഭാഗത്ത് വെച്ച്​ റോഡരികിൽ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ ദുബൈ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ദീർഘകാലത്തെ ആർമി സേവനത്തിൽനിന്ന് വിരമിച്ച ശേഷം ദുബൈയിൽ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായി ഈയിടെയാണ്​ ജോലിയിൽ പ്രവേശിച്ചത്​.

ഭാര്യ: വിജില. മക്കൾ: അഭയ് കൃഷ്ണ, ഋതു കൃഷ്ണ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/227659/heartattack-native-vadakara-passedaway-dubai)