---
title: "#death | പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു "
english_title: "#Expatriate #Malayali #passedaway #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/228147/expatriate-malayali-passedaway-riyadh"
published_at: "2024-08-14T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bc544361d91_gff.jpg"
keywords: []
---

# #death | പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു 

> **Lead Summary:** **റിയാദ്: [ **ശാരീരിക അസ്വസ്ഥകൾ കാരണം ആശുപത്രിയിൽ ​പ്രവേശിപ്പിച്ച മലയാളി റിയാദിൽ അന്തരിച്ചു.

## Article Content

**റിയാദ്: [ **ശാരീരിക അസ്വസ്ഥകൾ കാരണം ആശുപത്രിയിൽ ​പ്രവേശിപ്പിച്ച മലയാളി റിയാദിൽ അന്തരിച്ചു.

കൊല്ലം കുന്നിക്കോട് അമീന മൻസിലിൽ ശാഹുൽ ഹമീദ് (59) ആണ്​ മരിച്ചത്​.

റിയാദ് ഹുറൈമിലക്ക് സമീപം ഖരീന എന്ന സ്ഥലത്തെ പെട്രോൾ സ്​റ്റേഷനിൽ പ്രവർത്തിക്കുന്ന ഐസ്‌ക്രീം ആൻഡ് കോഫി ഷോപ്പിൽ 10 വർഷത്തിലേറെയായി ജോലി ചെയ്യുന്നു.

ജോലിക്കിടയിൽ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ബത്​ഹയിലെ സ്വകാര്യ ക്ലിനിക്കിൽ പ്രാഥമിക ശുശ്രൂഷ തേടി.

ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ശുമൈസി ആശുപത്രിയിലേക്ക് റഫർ ചെയ്തു. ആശുപത്രിയിൽ എത്തു​മ്പോഴേക്കും മരണം സംഭവിച്ചു.

പിതാവ്: ഷംസുദീൻ കുഞ്ഞ്, മാതാവ്: ആസുമ്മ ബീവി, ഭാര്യ: അനീസ ബീവി, മക്കൾ: അമീന, അജ്ന.

മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തീകരിക്കാൻ റിയാദിലുള്ള മരുമകൻ അബു താഹിർ, റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ ഭാരവാഹികളായ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട് എന്നിവർ രംഗത്തുണ്ട്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/228147/expatriate-malayali-passedaway-riyadh)