---
title: "#SalamAir | കുറഞ്ഞ നിരക്കിൽ പറക്കാം; പരിമിതകാല ഓഫറുമായി സലാം എയർ "
english_title: "#fly #cheap #SalamAir #limited #time #offer"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/228448/fly-cheap-salamair-limited-time-offer"
published_at: "2024-08-15T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bdc6e31a6ac_YU.jpg"
keywords: []
---

# #SalamAir | കുറഞ്ഞ നിരക്കിൽ പറക്കാം; പരിമിതകാല ഓഫറുമായി സലാം എയർ 

> **Lead Summary:** **ദുബായ്: [** യുഎഇയിൽ നിന്ന് അയൽ രാജ്യമായ ഒമാനിലേയ്ക്ക് പറക്കാൻ കുറഞ്ഞ നിരക്കുമായി സലാം എയർ.

## Article Content

**ദുബായ്: [** യുഎഇയിൽ നിന്ന് അയൽ രാജ്യമായ ഒമാനിലേയ്ക്ക് പറക്കാൻ കുറഞ്ഞ നിരക്കുമായി സലാം എയർ.

ഒമാനിലെ ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ സലാം എയർ പരിമിതമായ സമയത്തേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ഓഫർ ചെയ്യുന്നു.

ദുബായ്, ഫുജൈറ, ബഹ്‌റൈൻ, ബാഗ്ദാദ്, ദോഹ, ദമാം, കുവൈത്ത്, റിയാദ് എന്നിവിടങ്ങളിൽ നിന്ന് ഒമാനിലേക്കുള്ള വിമാനങ്ങളിൽ നിരക്കിളവ് ലഭിക്കും.

ഇന്ന്(ബുധൻ) മുതൽ മൂന്ന് ദിവസത്തേക്ക് മാത്രമാണ് കുറഞ്ഞനിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുക. 180 ദിർഹം മുതൽ നിരക്കുകൾ ആരംഭിക്കും.

** ഓഫർ ലഭ്യമാകുന്ന സമയം**

'ലോ ഫെയർ മെഗാ സെയിൽ' ഓഫർ ഉപയോഗിച്ച് അടുത്തമാസം(സെപ്റ്റംബർ) 16 മുതൽ അടുത്തവർഷം മാർച്ച് 31 വരെയാണ് യാത്ര ചെയ്യാൻ സാധിക്കുക.

നിരക്കിളവ് എയർലൈനിന്‍റെ വെബ്‌സൈറ്റിൽ മാത്രമേ ലഭ്യമാകൂ. യുഎഇയിൽ നിന്ന് മലയാളികളുൾപ്പെടെ ഒട്ടേറെ പേർ കാർ, ബസ് മാർഗം ഒമാനിലേയ്ക്ക് പോകാറുണ്ട്.

ഇത്തരത്തിൽ ഒമാന്‍ സന്ദർശനത്തിന് ഒരുങ്ങുന്നവർക്ക് നിരക്കിളവ് ഏറെ പ്രയോജനം ചെയ്യും.

യുഎഇയിൽ നിന്ന് മലയാളികളുൾപ്പെടെ ഒട്ടേറെ പേർ കാർ, ബസ് മാർഗം ഒമാനിലേക്ക് പോകാറുണ്ട്. ഇത്തരത്തിൽ ഒമാന്‍ സന്ദർശനത്തിന് ഒരുങ്ങുന്നവർക്ക് നിരക്കിളവ് ഏറെ പ്രയോജനം ചെയ്യും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/228448/fly-cheap-salamair-limited-time-offer)