---
title: "#death | പ്രവാസി മലയാളി ജുബൈലിലെ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു"
english_title: "#malayali #dies #jubail"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/228753/malayali-dies-jubail"
published_at: "2024-08-16T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bf283b03933_gcc.jpg"
keywords: []
---

# #death | പ്രവാസി മലയാളി ജുബൈലിലെ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **ജുബൈൽ: **ഹൃദയാഘാതത്തെ തുടർന്ന് മലയാളി ജുബൈലിൽ മരിച്ചു. ഗൾഫ് ഏഷ്യ കോൺട്രാക്ടിങ് കമ്പനി ജീവനക്കാരൻ ആലപ്പുഴ തകഴി സ്വദേശി സുധീപ് കൃഷ്ണൻ ആണ് മരിച്ചത്. ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.

## Article Content

**ജുബൈൽ: **ഹൃദയാഘാതത്തെ തുടർന്ന് മലയാളി ജുബൈലിൽ മരിച്ചു. ഗൾഫ് ഏഷ്യ കോൺട്രാക്ടിങ് കമ്പനി ജീവനക്കാരൻ ആലപ്പുഴ തകഴി സ്വദേശി സുധീപ് കൃഷ്ണൻ ആണ് മരിച്ചത്. ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജുബൈൽ അൽ മന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടി തുടങ്ങിയതായി കമ്പനി അധികൃതർ അറിയിച്ചു. ഭാര്യ: ദേവി

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/228753/malayali-dies-jubail)