---
title: "#death | സുഹൃത്തുക്കൾ തമ്മിൽ കലഹം; പ്രവാസി  മരിച്ചു"
english_title: "#Quarrel #between #friends #expatriate #died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/228968/quarrel-between-friends-expatriate-died"
published_at: "2024-08-17T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c05e6fad91f_death.jpg"
keywords: []
---

# #death | സുഹൃത്തുക്കൾ തമ്മിൽ കലഹം; പ്രവാസി  മരിച്ചു

> **Lead Summary:** **ജുബൈൽ: ** സുഹൃത്തുക്കൾ തമ്മിലെ കലഹം ഒരാളുടെ മരണത്തിൽ കലാശിച്ചു.

## Article Content

**ജുബൈൽ: ** സുഹൃത്തുക്കൾ തമ്മിലെ കലഹം ഒരാളുടെ മരണത്തിൽ കലാശിച്ചു.

പഞ്ചാബ് പട്യാല സ്വദേശിയായ രാകേഷ് കുമാറാണ് (52) മരിച്ചത്. സംഭവത്തിൽ സഹപ്രവർത്തകനായ ശുഐബ് അബ്​ദുൽ കലാം പൊലീസ്​ കസ്​റ്റഡിയിലാണ്.

ഇരുവരും തമ്മിൽ നടന്ന കലഹത്തിൽ സംഭവ സ്ഥലത്ത് വച്ച് തന്നെ രാകേഷ് കുമാർ മരിക്കുകയായിരുന്നു.

പൊലീസ് അന്വേഷണം നടന്നുവരികയാണ്. മൃതദേഹം പോസ്​റ്റുമോർട്ടത്തിന് അയച്ചിട്ടുണ്ട്.

അൽ അഹ്​സയിൽ ബസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു രാകേഷ് കുമാർ. രാം സരൂപ്-പുഷ്പറാണി ദമ്പതികളുടെ മകനാണ്. ഭാര്യ നിഷാ റാണി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/228968/quarrel-between-friends-expatriate-died)