യുഎഇയില്‍ നിന്ന് ഇതുവരെ സ്വന്തം നാടുകളിലേക്ക് മടങ്ങിയത് 22,900 പേര്‍

അബുദാബി: കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി യുഎഇയില്‍ കുടുങ്ങിപ്പോയ 22,900 വിദേശികള്‍ ഇതിനോടകം രാജ്യം വിട്ടതായി വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു.

കര, വ്യോമ മാര്‍ഗങ്ങളിലൂടെയാണ് ഇത്രയും പേര്‍ സ്വന്തം പേര്‍ മടങ്ങിയത്. ഇതില്‍ 5185 പേര്‍ യുഎഇയുടെ ദേശീയ വിമാനക്കമ്പനികള്‍ വഴിയാണ് യാത്ര ചെയ്തത്.

കാനഡ, അമേരിക്ക, യു.കെ, ഫ്രാന്‍സ്, അള്‍ജീരിയ, ജര്‍മനി, റഷ്യ, സുഡാന്‍, അഫ്ഗാനിസ്ഥാന്‍, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരാണ് ഇതിനോടകം സ്വന്തം നാടുകളിലേക്ക് മടങ്ങിയത്. വിദേശപൗരന്മാരെ തിരികെ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ഇപ്പോഴും തുടരുകയാണ്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

അതേസമയം 2286 യുഎഇ പൗരന്മാരെയും അവര്‍ക്കൊപ്പമുണ്ടായിരുന്നവരെയും ഇതിനോടകം സര്‍ക്കാര്‍ തിരിച്ചെത്തിച്ചിട്ടുണ്ട്. 43 രാജ്യങ്ങളില്‍ കുടുങ്ങിയ യുഎഇ പൗരന്മാരെ ഇങ്ങനെ തിരിച്ചെത്തിച്ചു.

ഇനിയും ചില രാജ്യങ്ങളില്‍ നിന്നുകൂടി തങ്ങളെ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *