---
title: "#duststorm | പൊടിക്കാറ്റിൽ മുങ്ങി യുഎഇ; ദൂരക്കാഴ്ച കുറഞ്ഞു"
english_title: "#uae #weather #dust #storm #across"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/229135/uae-weather-dust-storm-across"
published_at: "2024-08-18T09:26:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c1711187083_uae.jpg"
keywords: []
---

# #duststorm | പൊടിക്കാറ്റിൽ മുങ്ങി യുഎഇ; ദൂരക്കാഴ്ച കുറഞ്ഞു

> **Lead Summary:** **ദുബായ്: **പൊടിക്കാറ്റ് ശക്തമായതിനെ തുടർന്ന് രാജ്യത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

## Article Content

**ദുബായ്: **പൊടിക്കാറ്റ് ശക്തമായതിനെ തുടർന്ന് രാജ്യത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറഞ്ഞതിനെ തുടർന്ന് ദൂരക്കാഴ്ച കുറഞ്ഞിരുന്നു.

അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിൽ ദൂരക്കാഴ്ച 3000 മീറ്ററിൽ താഴെ എത്തിയതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

ഇന്ന് ഉച്ചവരെ കടൽ പ്രക്ഷുബ്ധമാകും. 40 കി.മീ. വേഗത്തിൽ കാറ്റുവീഴും.

വാഹന യാത്രക്കാർക്ക് ഇന്നലെ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുകൾ ട്രാഫിക് സൈൻ ബോർഡുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/229135/uae-weather-dust-storm-across)