#earthquake | ഒമാൻ കടലിൽ ഭൂചലനം; പ്രദേശവാസികൾക്ക് പ്രകമ്പനം അനുഭവപ്പെട്ടു

#earthquake | ഒമാൻ കടലിൽ ഭൂചലനം; പ്രദേശവാസികൾക്ക് പ്രകമ്പനം അനുഭവപ്പെട്ടു
Aug 18, 2024 07:56 PM | By Jain Rosviya

ദുബായ്:(gcc.truevisionnews.com)ഒമാൻ കടലിൽ റിക്ടർ സ്‌കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി യുഎഇ നാഷനൽ സെന്‍റർ ഓഫ് മെറ്റീരിയോളജി സ്‌റ്റേഷനുകൾ റിപ്പോർട്ട് ചെയ്തു.

യുഎഇ സമയം ഉച്ചയ്ക്ക് 12.14 ന് യുഎഇ–ഒമാൻ അതിർത്തിപ്രദേശമായ ദിബ്ബ തീരത്താണ് ഭൂചലനം രേഖപ്പെടുത്തിയത്.

അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശവാസികൾക്ക് ഭൂചലനത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. എന്നാൽ യുഎഇയിൽ യാതൊരു നാശനഷ്ടവും ഉണ്ടായിട്ടില്ലെന്ന് എൻസിഎം സ്ഥിരീകരിച്ചു.

നേരത്തെ ജൂൺ 8 ന് രാത്രി 11.01 ന് മസാഫിയിൽ റിക്ടർ സ്കെയിലിൽ 2.8 തീവ്രതയുള്ള ഭൂകമ്പം രേഖപ്പെടുത്തിയിരുന്നു. മേയ് 29 ന് യുഎഇയിലെ താമസക്കാർക്കും ഒമാൻ കടലിൽ ഉണ്ടായ ചെറിയ ഭൂകമ്പങ്ങളുടെ പ്രകമ്പനം അനുഭവപ്പെട്ടു.

മെയ് 29 ന് പുലർച്ചെ 12.12 ന് റാസൽഖൈമ തീരത്ത് 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. തുടർന്ന് 1.53 ന് 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി.

മെയ് 17ന് യുഎഇയിൽ 1.9 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനം ഉണ്ടായി. വാദി തയ്യിബയ്ക്ക് സമീപമുള്ള ഫുജൈറയിലെ ഒരു പ്രദേശമാണ് അൽ ഹലാഹ്.

യുഎഇ ഇടയ്‌ക്കിടെ ഭൂചലനങ്ങളുടെ പ്രകമ്പനങ്ങളുണ്ടാകുന്നുണ്ടെങ്കിലും പ്രദേശത്തെ ഭൂകമ്പങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ഭൂകമ്പശാസ്ത്ര വിദഗ്ധർ ഉറപ്പ് നൽകുന്നു.

#earthquake #oman #sea #near #uae #border

Next TV

Related Stories
ബലിപെരുന്നാൾ അവധി: ഖത്തറിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പ്രവർത്തന സമയം പ്രഖ്യാപിച്ചു

Jun 5, 2025 01:58 PM

ബലിപെരുന്നാൾ അവധി: ഖത്തറിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പ്രവർത്തന സമയം പ്രഖ്യാപിച്ചു

ഖത്തറിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പ്രവർത്തന സമയം...

Read More >>
പുത്തൻ മാറ്റം, ഇനി ഒരൊറ്റ ടൂറിസ്റ്റ് വിസ; എല്ലാ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം

Jun 4, 2025 10:54 AM

പുത്തൻ മാറ്റം, ഇനി ഒരൊറ്റ ടൂറിസ്റ്റ് വിസ; എല്ലാ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം

സിംഗിൾ ടൂറിസ്റ്റ് വിസയിൽ എല്ലാ ഗൾഫ് രാജ്യങ്ങളും...

Read More >>
ബലിപെരുന്നാൾ; ഖത്തറിൽ ബാങ്കുകൾക്ക് അവധി അഞ്ച് ദിവസം

Jun 3, 2025 10:35 AM

ബലിപെരുന്നാൾ; ഖത്തറിൽ ബാങ്കുകൾക്ക് അവധി അഞ്ച് ദിവസം

ഖത്തറിൽ ബാങ്കുകൾക്ക് അവധി അഞ്ച്...

Read More >>
യുഎഇയിൽ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു

Jun 2, 2025 12:45 PM

യുഎഇയിൽ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു

യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാള്‍ നമസ്കാര സമയം...

Read More >>
Top Stories