#deported | സൗദിയിൽ വ്യാപക പരിശോധന; നിയമലംഘകരായ 11,361 പ്രവാസികളെ ഒരാഴ്ചക്കിടെ നാടുകടത്തി

#deported | സൗദിയിൽ വ്യാപക പരിശോധന; നിയമലംഘകരായ 11,361 പ്രവാസികളെ ഒരാഴ്ചക്കിടെ നാടുകടത്തി
Aug 19, 2024 12:17 PM | By Athira V

റിയാദ്: വിസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ച 19,989 പ്രവാസികൾ കൂടി സൗദിയിൽ അറസ്റ്റിൽ. ആഗസ്റ്റ് എട്ട് മുതൽ 14 വരെ രാജ്യത്തുടനീളം ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിലാണ് വിദേശി നിയമലംഘകർ പിടിയിലായത്.

‘നിയമലംഘകരില്ലാത്ത രാജ്യം’ എന്ന പേരിൽ കഴിഞ്ഞ എട്ട് വർഷമായി മന്ത്രാലയം വിവിധ സുരക്ഷാ സേനകളുടെയും മാനവവിഭവശേഷി മന്ത്രാലയത്തിെൻറയും സഹകരണത്തോടെ തുടരുന്ന നടപടിയുടെ ഭാഗമാണിത്.

അനധികൃത താമസവുമായി (വിസാനിയമ ലംഘനം) ബന്ധപ്പെട്ട് 12,608 പേരും അതിർത്തി സുരക്ഷാനിയമ ലംഘനത്തിന് 4,519 പേരും തൊഴിൽ നിയമലംഘനങ്ങൾക്ക് 2,862 പേരുമാണ് പിടിയിലായാത്.

രാജ്യാതിർത്തി നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ 913 പേരും പിടിയിലായി. ഇതിൽ 32 ശതമാനം യമനികളും 65 ശതമാനം ഇത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണെന്നും അധികൃതർ വ്യക്തമാക്കി.

അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ചതിന് 34 പേരും അറസ്റ്റിലായിട്ടുണ്ട്. നിയമലംഘകർക്ക് യാത്രാ, താമസസൗകര്യങ്ങൾ ഒരുക്കുകയും ജോലിനൽകുകയും അവരുടെ നിയമലംഘനം മറച്ചുവെക്കുകയും ചെയ്തതിന് ഒമ്പത് പേർ വേറെയും പിടിയിലായി.

നേരത്തെ പിടിയിലായി നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽ തുടരുന്ന 15,803 പേർക്കെതിരായ നിയമനടപടികൾ പുരോഗമിക്കുകയാണ്. 14,491 പുരുഷന്മാരും 1,312 സ്ത്രീകളുമാണ് ഇതിലുള്ളത്.

ഇതിൽ 5,028 പേരോട് സ്വന്തം രാജ്യങ്ങളുടെ എംബസികളോ കോൺസുലേറ്റുകളോ ആയി ബന്ധപ്പെടാൻ നിർദേശം നൽകിയിട്ടുണ്ട്. നാട്ടിലേക്കുള്ള വിമാനടിക്കറ്റ് ലഭ്യമാക്കാൻ 2,955 പേരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നടപടികളെല്ലാം പൂർത്തിയാക്കിയ 11,361 പേരെ ഒരാഴ്ചക്കിടെ നാടുകടത്തി.

നിയമലംഘകർക്ക് താമസ, ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷയെന്നും വാഹനവും വീടും കണ്ടുകെട്ടുമെന്നും മന്ത്രാലയം താക്കീത് ആവർത്തിച്ചു.

ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും ബാക്കി ഭാഗങ്ങളിലുള്ളവർ 999, 996 എന്നീ നമ്പറുകളിലും വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.

#saudi #authorities #deported #11361 #illegals #week

Next TV

Related Stories
#holiday |  യുഎഇ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സ്വകാര്യ മേഖലക്ക് 2 ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു

Nov 22, 2024 03:43 PM

#holiday | യുഎഇ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സ്വകാര്യ മേഖലക്ക് 2 ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു

ശമ്പളത്തോട് കൂടിയ അവധിയാണ് മാനവവിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്....

Read More >>
#death | ഹൃദയാഘാതം;  പ്രവാസി സൗദിയില്‍ മരിച്ചു

Nov 22, 2024 02:23 PM

#death | ഹൃദയാഘാതം; പ്രവാസി സൗദിയില്‍ മരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായായില്ല. പ്രമേഹ...

Read More >>
#death | ജിദ്ദയിൽ മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി

Nov 22, 2024 02:20 PM

#death | ജിദ്ദയിൽ മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി

ചൊവ്വാഴ്ച സുബ്ഹി നമസ്കാരാനന്തരം ജിദ്ദ റുവൈസ് മഖ്ബറയിലാണ്...

Read More >>
#eyedrops | വിദേശത്ത് നിന്ന് എത്തിച്ച ഐ ഡ്രോപ് പിടികൂടി ദുബൈ കസ്റ്റംസ്

Nov 20, 2024 08:45 PM

#eyedrops | വിദേശത്ത് നിന്ന് എത്തിച്ച ഐ ഡ്രോപ് പിടികൂടി ദുബൈ കസ്റ്റംസ്

യുഎഇയില്‍ നിയന്ത്രിത മരുന്നാണിത്. ഏഷ്യന്‍ രാജ്യത്ത് നിന്നാണ് ഈ ഐ ഡ്രോപ്...

Read More >>
#death | നൈറ്റ്​ ഡ്യൂട്ടിക്ക്​ പോകാനൊരുങ്ങവെ നെഞ്ചുവേദന​; പ്രവാസി മലയാളി ജുബൈലിൽ അന്തരിച്ചു

Nov 20, 2024 05:49 PM

#death | നൈറ്റ്​ ഡ്യൂട്ടിക്ക്​ പോകാനൊരുങ്ങവെ നെഞ്ചുവേദന​; പ്രവാസി മലയാളി ജുബൈലിൽ അന്തരിച്ചു

സ്ഥിതി വഷളായതിനെ തുടർന്ന് ക്ലിനിക് ആംബുലൻസിൽ ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
#DEATH | വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

Nov 19, 2024 09:52 PM

#DEATH | വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

ബഹ്റൈനിൽ വന്നതിനുശേഷം ഇതുവരെ നാട്ടിൽ...

Read More >>
Top Stories