---
title: "#death | റിയാദിൽ മരിച്ച പ്രവാസിയുടെ  മൃതദേഹം നാട്ടിലെത്തിച്ചു "
english_title: "#body   #expatriate #who #died #Riyadh #brought #home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/229537/body-expatriate-who-died-riyadh-brought-home"
published_at: "2024-08-19T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c3593f31384_death.jpg"
keywords: []
---

# #death | റിയാദിൽ മരിച്ച പ്രവാസിയുടെ  മൃതദേഹം നാട്ടിലെത്തിച്ചു 

> **Lead Summary:** **റിയാദ്: ** കഴിഞ്ഞ വെള്ളിയാഴ്​ച റിയാദിൽ ഹൃദയാഘാതം മൂലം മരിച്ച കോട്ടയം സംക്രാന്തി സ്വദേശി സജി മൻസിലിൽ അസീം സിദ്ധീഖിന്റെ മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോയി.

## Article Content

**റിയാദ്: ** കഴിഞ്ഞ വെള്ളിയാഴ്​ച റിയാദിൽ ഹൃദയാഘാതം മൂലം മരിച്ച കോട്ടയം സംക്രാന്തി സ്വദേശി സജി മൻസിലിൽ അസീം സിദ്ധീഖിന്റെ മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോയി.

തിങ്കളാഴ്​ച രാവിലെ 11.15ന്​ പുറപ്പെട്ട സൗദി എയർലൈൻസ്​ വിമാനത്തിൽ കൊണ്ടുപോയ മൃതദേഹം വൈകീട്ട്​ ഏഴിന്​ നെടുമ്പശ്ശേരിയിലെത്തി.

റിയാദിൽനിന്ന്​ സഹോദരൻ അജീം, ബന്ധു നിയാസ്​ എന്നിവർ അനുഗമിച്ചു. ചൊവ്വാഴ്​ച രാവിലെ സുബഹി നമസ്​കാരാനന്തരം കോട്ടയം നീലിമംഗലം ജുമാ മസ്​ജിദ്​ ഖബറിസ്ഥാനിൽ ഖബറടക്കും.

റിയാദ്​ ശുമൈസി ആശുപത്രി മോർച്ചറിയിലാണ്​ മൃതദേഹം സൂക്ഷിച്ചിരുന്നത്​. നാട്ടിലേക്ക്​ കൊണ്ടുപോകും മുമ്പ്​ ​ഞായറാഴ്​ച വൈകീട്ട്​ ഉമ്മുൽ ഹമാം കിങ്​ ഖാലിദ്​ മസ്​ജിദിൽ നടന്ന മയ്യിത്ത്​ നമസ്​കാരത്തിൽ റിയാദിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും പ​ങ്കെടുത്തതായി ബന്ധു ഷാജി മഠത്തിൽ അറിയിച്ചു.

20 വർഷമായി പ്രവാസിയായ അസീം റിയാദിൽ കുടുംബസമേതമാണ്​ കഴിഞ്ഞിരുന്നത്​. സ്വകാര്യ കമ്പനി ജീവനക്കാരനായ അദ്ദേഹം വെള്ളിയാഴ്​ച പുലർച്ചെ വീട്ടിലേക്ക്​ ​ഫോൺ ചെയ്​ത്​ പിതാവിനോട്​ സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ ആശുപ​ത്രിയിലേക്ക്​ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. രണ്ട്​ മാസം മുമ്പാണ്​ കുടുംബത്തോടൊപ്പം അവധിക്ക്​ നാട്ടിൽ പോയി വന്നത്​.

ഭാര്യ: മുഅ്​മിന, മക്കൾ: അയിഷ, ആലിയ, ആമിന, ആദിൽ, അബ്രാർ. പിതാവ്: സിദ്ധീഖ്​. മ​ൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ സഹോദരൻ അജീമിനോടൊപ്പം സുരേഷ്​, സിദ്ധീഖ്​ തുവ്വൂർ, നിയാസ്​, ബിലാൽ, സാജ്​ എന്നിവർ രംഗത്തുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/229537/body-expatriate-who-died-riyadh-brought-home)