---
title: "#accident | അബുദബിയില്‍ വാഹനാപകടം; മലയാളി വിദ്യാർഥി മരിച്ചു"
english_title: "#native #thrissur #died #car #accident #abudhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/229606/native-thrissur-died-car-accident-abudhabi"
published_at: "2024-08-20T08:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c406dd74742_uae.jpg"
keywords: []
---

# #accident | അബുദബിയില്‍ വാഹനാപകടം; മലയാളി വിദ്യാർഥി മരിച്ചു

> **Lead Summary:** **അബുദബി:** അബുദബിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥിയായ തൃശ്ശൂർ സ്വദേശി മരിച്ചു. തൃശ്ശൂർ ഏങ്ങണ്ടിയൂർ സ്വദേശി ചക്കാമഠത്തിൽ പ്രണവ് ആണ് മരിച്ചത്.

## Article Content

**അബുദബി:** അബുദബിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥിയായ തൃശ്ശൂർ സ്വദേശി മരിച്ചു. തൃശ്ശൂർ ഏങ്ങണ്ടിയൂർ സ്വദേശി ചക്കാമഠത്തിൽ പ്രണവ് ആണ് മരിച്ചത്.

അബുദബി ബിയാസ് പാലത്തിന് സമീപത്തുവെച്ചാണ് പ്രണവ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. ഇന്നലെ പുലർച്ചെയാണ് അപകടമുണ്ടായത്. പ്രണവിന്റെ മൃതദേഹം നാട്ടിലെത്തിച്ച ശേഷം സംസ്കരിക്കും.

അബൂദബിയിൽ വിദ്യാർഥിയാണ് പ്രണവ്. പിതാവ്: ഏങ്ങണ്ടിയൂർ മേനോത്ത് പറമ്പിൽ ഷിജു, മാതാവ്: വത്സല, സഹോദരി ശീതൾ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/229606/native-thrissur-died-car-accident-abudhabi)