---
title: "#accident |  റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ അപകടം; പ്രവാസി മലയാളി മ​രി​ച്ചു "
english_title: "#Accident #while #crossing #road #Expatriate #Malayali #died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/229629/accident-while-crossing-road-expatriate-malayali-died"
published_at: "2024-08-20T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c41e627b4eb_gcc.jpg"
keywords: []
---

# #accident |  റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ അപകടം; പ്രവാസി മലയാളി മ​രി​ച്ചു 

> **Lead Summary:** **മ​സ്ക​ത്ത്: **റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ വാ​ഹ​ന​മി​ടി​ച്ച് മ​ല​യാ​ളി മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ക​ല്ല​മ്പ​ലം സ്വ​ദേ​ശി ആ​ര്യ​ഭ​വ​ൻ വീ​ട്ടി​ൽ മ​ധു ജ​നാ​ർ​ദ​ന​ക്കു​റു​പ്പ് ആ​ണ് മ​രി​ച്ച​ത്. സുവൈ​ഖ് ഖ​ദ്റ​യി​ൽ ക​ൺ​സ്ട്രക്ഷ​ൻ ഫോ​ർ​മാ​നാ​യി ജോ​ലി​ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു.

## Article Content

**മ​സ്ക​ത്ത്: **റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ വാ​ഹ​ന​മി​ടി​ച്ച് മ​ല​യാ​ളി മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ക​ല്ല​മ്പ​ലം സ്വ​ദേ​ശി ആ​ര്യ​ഭ​വ​ൻ വീ​ട്ടി​ൽ മ​ധു ജ​നാ​ർ​ദ​ന​ക്കു​റു​പ്പ് ആ​ണ് മ​രി​ച്ച​ത്. സുവൈ​ഖ് ഖ​ദ്റ​യി​ൽ ക​ൺ​സ്ട്രക്ഷ​ൻ ഫോ​ർ​മാ​നാ​യി ജോ​ലി​ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു.

ര​ണ്ടു ദി​വ​സം മു​മ്പേ രാ​ത്രി​യി​ൽ പു​റ​ത്തി​റ​ങ്ങി​യ മ​ധു​വി​നെ കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന് പ​രി​ച​യ​മു​ള്ള​വ​ർ പൊ​ലീ​സി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

അ​തി​നെ​ത്തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ദി​യാ​നെ​ന്ന സ്ഥ​ല​ത്ത് റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ, അ​പ​ക​ട​ത്തി​ൽ​പെ​ട്ട് മ​രി​ച്ച വി​വ​രം അ​റി​യു​ന്ന​ത്.

32 വ​ർ​ഷ​ത്തോ​ള​മാ​യി പ്ര​വാ​സി​യാ​യി മ​ധു ഒ​മാ​നി​ലു​ണ്ട്. 21ാം വ​യ​സ്സി​ലാ​ണ് ആ​ദ്യ​മാ​യി ഒ​മാ​നി​ലെ​ത്തു​ന്ന​ത്. ഭാ​ര്യ: ര​ഞ്ജു കൃ​ഷ്ണ. മ​ക്ക​ൾ: ആ​ര്യ, ആ​തി​ര. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/229629/accident-while-crossing-road-expatriate-malayali-died)