---
title: "#rain | രാ​ജ്യ​ത്ത്​ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ മ​ഴ ല​ഭി​ച്ചു"
english_title: "#rain #eastern #region #of #the #state"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/229866/rain-eastern-region-of-the-state-new"
published_at: "2024-08-21T07:36:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c54bdcd73db_rain.jpg"
keywords: []
---

# #rain | രാ​ജ്യ​ത്ത്​ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ മ​ഴ ല​ഭി​ച്ചു

> **Lead Summary:** **ദു​ബൈ: **ക​ന​ത്ത ചൂ​ടി​നി​ടെ ആ​ശ്വാ​സ​മാ​യി രാ​ജ്യ​ത്തി​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ മ​ഴ ല​ഭി​ച്ചു.

## Article Content

**ദു​ബൈ: **ക​ന​ത്ത ചൂ​ടി​നി​ടെ ആ​ശ്വാ​സ​മാ​യി രാ​ജ്യ​ത്തി​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ മ​ഴ ല​ഭി​ച്ചു.

രാ​ജ്യ​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലും കാ​ലാ​വ​സ്ഥ ഭാ​ഗി​ക​മാ​യി മേ​ഘാ​വൃ​ത​മാ​യി​രു​ന്നു. ചി​ല ഭാ​ഗ​ങ്ങ​ളി​ൽ പൊ​ടി​ക്കാ​റ്റും റി​പ്പോ​ർ​ട്ട്​ ചെ​യ്തു.

നേ​ര​ത്തേ രാ​ജ്യ​ത്ത്​ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു.

രാ​വി​ലെ 10 മ​ണി​യോ​ടെ​യാ​ണ്​ ഫു​ജൈ​റ​യി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/229866/rain-eastern-region-of-the-state-new)