---
title: "#fire | സൗദിയിലെ ഹഫറില്‍ വ്യാപാര സ്ഥാപനത്തില്‍ അഗ്നിബാധ "
english_title: "#fire #brokeout #business #Hafar #SaudiArabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/229999/fire-brokeout-business-hafar-saudiarabia"
published_at: "2024-08-21T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c5b3dbe78a2_ITR.jpg"
keywords: []
---

# #fire | സൗദിയിലെ ഹഫറില്‍ വ്യാപാര സ്ഥാപനത്തില്‍ അഗ്നിബാധ 

> **Lead Summary:** **ദമാം: [ **സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍പെട്ട ഹഫര്‍ അല്‍ബാത്തിനിലെ അല്‍മുഹമ്മദിയ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനത്തില്‍ അഗ്നിബാധ.

## Article Content

**ദമാം: [ **സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍പെട്ട ഹഫര്‍ അല്‍ബാത്തിനിലെ അല്‍മുഹമ്മദിയ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനത്തില്‍ അഗ്നിബാധ.

സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

മറ്റൊരു സംഭവത്തില്‍, ഉത്തര ജിദ്ദയിലെ അല്‍ശാത്തി ഡിസ്ട്രിക്ടില്‍ അടഞ്ഞുകിടക്കുന്ന എന്റര്‍ടൈന്‍മെന്റ് കോംപ്ലസില്‍ പടര്‍ന്നുപിടിച്ച തീയും സിവില്‍ ഡിഫന്‍സ് അധികൃതര്‍ നിയന്ത്രണ വിധേയമാക്കി.

ഇവിടെയും ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/229999/fire-brokeout-business-hafar-saudiarabia)