---
title: "#CreditCardFraud | വ്യാ​ജ ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് ത​ട്ടി​പ്പ്; മൂന്ന് പേർ പി​ടി​യി​ൽ"
english_title: "#Fraud #fakecreditcard #Three #people #under #arrest"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/230004/fraud-fakecreditcard-three-people-under-arrest"
published_at: "2024-08-21T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c5b5ce5f620_G.jpg"
keywords: []
---

# #CreditCardFraud | വ്യാ​ജ ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് ത​ട്ടി​പ്പ്; മൂന്ന് പേർ പി​ടി​യി​ൽ

> **Lead Summary:** **മ​നാ​മ: [** വ്യാ​ജ ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് 70,000 ദി​നാ​റി​ല​ധി​കം വി​ല​യു​ള്ള ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വാ​ങ്ങി ക​ബ​ളി​പ്പി​ച്ച കേ​സി​ൽ മൂ​ന്ന് ഏ​ഷ്യ​ക്കാ​ർ പി​ടി​യി​ലാ​യി.

## Article Content

**മ​നാ​മ: [** വ്യാ​ജ ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് 70,000 ദി​നാ​റി​ല​ധി​കം വി​ല​യു​ള്ള ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വാ​ങ്ങി ക​ബ​ളി​പ്പി​ച്ച കേ​സി​ൽ മൂ​ന്ന് ഏ​ഷ്യ​ക്കാ​ർ പി​ടി​യി​ലാ​യി.

ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ആ​ന്‍റി ക​റ​പ്ഷ​ൻ ആ​ൻ​ഡ് ഇ​ക്ക​ണോ​മി​ക് ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക് സെ​ക്യൂ​രി​റ്റി​യു​ടെ ആ​ന്‍റി ഇ​ക്ക​ണോ​മി​ക് ക്രൈം ​ഡ​യ​റ​ക്ട​റേ​റ്റാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

വ്യാ​ജ ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ഒ​രു ബാ​ങ്കി​ൽ​നി​ന്ന് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ക്രൈം ​ഡി​റ്റ​ക്ഷ​ൻ ആ​ൻ​ഡ് ഫോ​റ​ൻ​സി​ക് എ​വി​ഡ​ൻ​സു​മാ​യി സ​ഹ​ക​രി​ച്ച് വി​വ​ര​ങ്ങ​ളും തെ​ളി​വു​ക​ളും ശേ​ഖ​രി​ച്ചു.

തു​ട​ർ​ന്ന് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. വ്യാ​ജ ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ളും അ​തു​പ​യോ​ഗി​ച്ച് വാ​ങ്ങി​യ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റ് വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളും ഇ​വ​രി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു.

നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കേ​സ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/230004/fraud-fakecreditcard-three-people-under-arrest)