സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ഉയരുന്നു

സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ  എണ്ണം ഉയരുന്നു
Jan 27, 2022 10:37 PM | By Adithya O P

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ആകെ ചികിത്സയിലുള്ള 39,981 രോഗികളിൽ 789 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. അതെസമയം കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 4,738 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 4,973 പേർ സുഖം പ്രാപിച്ചു. ചികിത്സയിലുള്ളവരിൽ രണ്ടുപേർ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,70,997 ഉം രോഗമുക്തരുടെ എണ്ണം 6,22,087 ഉം ആയി. ആകെ മരണസംഖ്യ 8,927 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 92.71 ശതമാനവും മരണനിരക്ക് 1.33 ശതമാനവുമായി.

24 മണിക്കൂറിനിടെ 163,777 ആർ.ടി പി.സി.ആർ പരിശോധനകൾ നടത്തി. പുതുതായി റിയാദ് - 1,559, ജിദ്ദ - 573, ദമ്മാം - 189, ഹുഫൂഫ് - 172, മക്ക - 156, ജിസാൻ - 114, മദീന - 92 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.

രാജ്യത്ത് ഇതുവരെ 5,63,32,758 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 2,54.80,931 ആദ്യ ഡോസും 2,36,36,318 രണ്ടാം ഡോസും 72,15,509 ബൂസ്റ്റർ ഡോസുമാണ്.

covid rage in Saudi Arabia; The number of critically ill people is rising

Next TV

Related Stories
അമീർകപ്പ് ഫുട്ബാൾ ഫൈനൽ മാറ്റിവെച്ചു

May 17, 2022 04:35 PM

അമീർകപ്പ് ഫുട്ബാൾ ഫൈനൽ മാറ്റിവെച്ചു

അമീർകപ്പ് ഫുട്ബാൾ ഫൈനൽ...

Read More >>
സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു

May 17, 2022 04:27 PM

സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു

സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി...

Read More >>
മോശം കാലാവസ്ഥ; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം തടസപ്പെട്ടു

May 17, 2022 04:22 PM

മോശം കാലാവസ്ഥ; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം തടസപ്പെട്ടു

മോശം കാലാവസ്ഥ; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം...

Read More >>
മലയാളി നഴ്​സ്​ നാട്ടിൽ നിര്യാതയായി

May 16, 2022 10:11 PM

മലയാളി നഴ്​സ്​ നാട്ടിൽ നിര്യാതയായി

മലയാളി നഴ്​സ്​ നാട്ടിൽ...

Read More >>
മലയാളി യുവാവിനെ ദുബൈയിൽ കാണാനില്ലെന്ന്​ പരാതി

May 16, 2022 05:57 PM

മലയാളി യുവാവിനെ ദുബൈയിൽ കാണാനില്ലെന്ന്​ പരാതി

മലയാളി യുവാവിനെ ദുബൈയിൽ കാണാനില്ലെന്ന്​...

Read More >>
കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള രണ്ട് ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി അധികൃതര്‍

May 16, 2022 05:43 PM

കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള രണ്ട് ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി അധികൃതര്‍

കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള രണ്ട് ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി...

Read More >>
Top Stories