---
title: "#Goldprice | ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില; വർധനവ് മൂന്ന് ദിർഹം "
english_title: "#Goldprice #record #high # increase #three #dirhams"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/230370/goldprice-record-high-increase-three-dirhams"
published_at: "2024-08-22T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c76000d90ec_df.jpg"
keywords: []
---

# #Goldprice | ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില; വർധനവ് മൂന്ന് ദിർഹം 

> **Lead Summary:** **ദുബായ്: [ **സ്വർണവില രാജ്യ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. 24 കാരറ്റ് ഗ്രാമിന് 305.75 ദിർഹം എന്ന പുതിയ ഉയരത്തിൽ എത്തി.

## Article Content

**ദുബായ്: [ **സ്വർണവില രാജ്യ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. 24 കാരറ്റ് ഗ്രാമിന് 305.75 ദിർഹം എന്ന പുതിയ ഉയരത്തിൽ എത്തി.

ഇന്നലെ 3 ദിർഹമാണ് ഗ്രാമിന് വർധിച്ചത്. 22 കാരറ്റിന് 283.25 ദിർഹം, 21 കാരറ്റിന് 274 ദിർഹം 18 കാരറ്റിന് 235 ദിർഹം എന്നിങ്ങനെയാണ് വില.

രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 0.86% ശതമാനത്തിന്റെ വർധനയുണ്ടായി.

അമേരിക്കൻ വിപണിയിൽ മാന്ദ്യത്തിന്റെ വേഗം കുറഞ്ഞതോടെ ഫെഡറൽ റിസർവ് പലിശയുടെ കാര്യത്തിൽ കാര്യമായ വർധന പ്രതീക്ഷിക്കുന്നില്ല.

ഇത് സ്വർണത്തിനു നേട്ടമായി. പുതിയ സാഹചര്യം സ്വർണ വിപണിക്ക് അനുകൂലമാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/230370/goldprice-record-high-increase-three-dirhams)