#flyingship | അടുത്ത വർഷം സൗദിയിൽ പറക്കും കപ്പലുകളെത്തും; ചെങ്കടലിൽ വെള്ളത്തിന് മുകളിലൂടെ സുഗമമായി സഞ്ചരിക്കാൻ വഴിയൊരുങ്ങും

#flyingship | അടുത്ത വർഷം സൗദിയിൽ പറക്കും കപ്പലുകളെത്തും; ചെങ്കടലിൽ വെള്ളത്തിന് മുകളിലൂടെ സുഗമമായി സഞ്ചരിക്കാൻ വഴിയൊരുങ്ങും
Aug 23, 2024 07:40 AM | By VIPIN P V

റിയാദ്: (gcc.truevisionnews.com) അടുത്ത വർഷം സൗദിയിൽ പറക്കും ഇലക്ട്രിക് കപ്പലുകൾ എത്തും. നിയോമിലാണ് വെള്ളത്തിന് മുകളിലുടെ പറക്കാൻ കൂടി കഴിയുന്ന കപ്പലുകൾ പരീക്ഷിക്കുന്നത്.

സ്വീഡിഷ് കമ്പനിയായ ‘കാൻഡല’യുടെ പ്രസ്താവന പ്രകാരം എട്ട് കപ്പലുകളുടെ പ്രാരംഭ ബാച്ച് സൗദി അറേബ്യയിലേക്ക് എത്തിക്കും. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓർഡറാണിത്.

കപ്പലുകളുടെ ആദ്യ ബാച്ച് 2025ലും 2026ന്റെ തുടക്കത്തിലും എത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. കാൻഡല ബി-12 കപ്പലുകലാണ് നിയോമിലെ സമുദ്രഗതാഗത ശൃംഖലയെ സേവിക്കുക.

പരമ്പരാഗത ഗതാഗത മാർഗങ്ങളേക്കാൾ വലിയ പ്രത്യേകതകളും സവിശേഷതകളോടും കൂടിയതാണിവ. സീറോ-എമിഷൻ ജലഗതാഗത സംവിധാനം നൽകാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ചെറിയ കപ്പലിൽ 20നും 30നും ഇടയിൽ ആളുകളെ ഉൾക്കൊള്ളാൻ കഴിയും.

പരമ്പരാഗത ഫെറികളേക്കാൾ ചെറുതും വേഗതയേറിയതുമാണ്. കമ്പ്യൂട്ടർ ഗൈഡഡ് അണ്ടർവാട്ടർ ചിറകുകളോട് കൂടിയതാണ്.

പരമ്പരാഗത കപ്പലുകളേക്കാൾ 80 ശതമാനം കുറവ് ഊർജ്ജം ഉപയോഗിക്കുന്നു. 25 നോട്ട് വേഗതയും രണ്ട് മണിക്കൂറിൽ കൂടുതൽ ചാർജ്ജിങ് ക്ഷമതയുള്ളതുമാണ്.

ഇന്നുവരെയുള്ളതിൽ ഏറ്റവും വേഗതയേറിയതും നീളമുള്ളതുമായ ഇലക്ട്രിക് പാസഞ്ചർ കപ്പൽ കൂടിയാണ്. ചെങ്കടലിൽ വെള്ളത്തിന് മുകളിലൂടെ യാത്രക്കാർക്ക് സുഗമമായി പറക്കാൻ കഴിയുന്നതാണ്.

കാറ്റിന്റെയും തിരമാലകളുടെയും സമയങ്ങളിൽ പോലും സ്ഥിരത ഉറപ്പാക്കാൻ ഡിജിറ്റൽ ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റം സെക്കൻഡിൽ 100 തവണ ബാലൻസ് ചെയ്യുന്നു.

കാൻഡല സി. പോഡ് മോട്ടോറുകളാണ് കപ്പലിനുള്ളത്. സമുദ്രജീവികൾക്ക് ശല്യമുണ്ടാക്കാത്തതും വേഗത്തിലുള്ള യാത്ര സാധ്യമാക്കുന്നതുമാണ്.

#Nextyear #ships #fly #SaudiArabia #RedSea #made #move #smoothly #over #water

Next TV

Related Stories
#holiday |  യുഎഇ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സ്വകാര്യ മേഖലക്ക് 2 ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു

Nov 22, 2024 03:43 PM

#holiday | യുഎഇ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സ്വകാര്യ മേഖലക്ക് 2 ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു

ശമ്പളത്തോട് കൂടിയ അവധിയാണ് മാനവവിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്....

Read More >>
#death | ഹൃദയാഘാതം;  പ്രവാസി സൗദിയില്‍ മരിച്ചു

Nov 22, 2024 02:23 PM

#death | ഹൃദയാഘാതം; പ്രവാസി സൗദിയില്‍ മരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായായില്ല. പ്രമേഹ...

Read More >>
#death | ജിദ്ദയിൽ മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി

Nov 22, 2024 02:20 PM

#death | ജിദ്ദയിൽ മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി

ചൊവ്വാഴ്ച സുബ്ഹി നമസ്കാരാനന്തരം ജിദ്ദ റുവൈസ് മഖ്ബറയിലാണ്...

Read More >>
#eyedrops | വിദേശത്ത് നിന്ന് എത്തിച്ച ഐ ഡ്രോപ് പിടികൂടി ദുബൈ കസ്റ്റംസ്

Nov 20, 2024 08:45 PM

#eyedrops | വിദേശത്ത് നിന്ന് എത്തിച്ച ഐ ഡ്രോപ് പിടികൂടി ദുബൈ കസ്റ്റംസ്

യുഎഇയില്‍ നിയന്ത്രിത മരുന്നാണിത്. ഏഷ്യന്‍ രാജ്യത്ത് നിന്നാണ് ഈ ഐ ഡ്രോപ്...

Read More >>
#death | നൈറ്റ്​ ഡ്യൂട്ടിക്ക്​ പോകാനൊരുങ്ങവെ നെഞ്ചുവേദന​; പ്രവാസി മലയാളി ജുബൈലിൽ അന്തരിച്ചു

Nov 20, 2024 05:49 PM

#death | നൈറ്റ്​ ഡ്യൂട്ടിക്ക്​ പോകാനൊരുങ്ങവെ നെഞ്ചുവേദന​; പ്രവാസി മലയാളി ജുബൈലിൽ അന്തരിച്ചു

സ്ഥിതി വഷളായതിനെ തുടർന്ന് ക്ലിനിക് ആംബുലൻസിൽ ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
#DEATH | വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

Nov 19, 2024 09:52 PM

#DEATH | വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

ബഹ്റൈനിൽ വന്നതിനുശേഷം ഇതുവരെ നാട്ടിൽ...

Read More >>
Top Stories