---
title: "#kalakuwait | വ​യ​നാ​ട് ഉ​രു​ൾദു​ര​ന്തം; ക​ല കു​വൈ​ത്ത് ര​ണ്ടാം​ഘ​ട്ട ധ​ന​സ​ഹാ​യം ന​ൽ​കി"
english_title: "#wayanad #landslide #kala #kuwait #handover #second #fund"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/230418/wayanad-landslide-kala-kuwait-handover-second-fund"
published_at: "2024-08-23T09:10:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c8055aa41e6_kala.jpg"
keywords: []
---

# #kalakuwait | വ​യ​നാ​ട് ഉ​രു​ൾദു​ര​ന്തം; ക​ല കു​വൈ​ത്ത് ര​ണ്ടാം​ഘ​ട്ട ധ​ന​സ​ഹാ​യം ന​ൽ​കി

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (ക​ല) കു​വൈ​ത്ത് ര​ണ്ടാം​ഘ​ട്ട ധ​ന​സ​ഹാ​യം കൈ​മാ​റി.

## Article Content

**കു​വൈ​ത്ത് സി​റ്റി: **വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (ക​ല) കു​വൈ​ത്ത് ര​ണ്ടാം​ഘ​ട്ട ധ​ന​സ​ഹാ​യം കൈ​മാ​റി.

10 ല​ക്ഷം രൂ​പ​യാ​ണ് കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് കൈ​മാ​റി​യ​ത്.

ക​ല കു​വൈ​ത്തി​ന്റ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന ‘വ​യ​നാ​ടി​നാ​യ് കൈ​കോ​ർ​ക്കാം’ കാ​മ്പ​യി​ൻ തു​ട​രു​ക​യാ​ണ്.

ആ​ദ്യ​ഘ​ട്ട​ത്തി​ലും അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി ക​ല കു​വൈ​ത്ത് 10 ല​ക്ഷം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ൽ​കി​യി​രു​ന്നു.

ഫ​ണ്ട് ശേ​ഖ​ര​ണം തു​ട​രു​മെ​ന്നും വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​രെ കൈ​പി​ടി​ച്ചു​യ​ർ​ത്താ​നു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ൽ മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ക​രും പ്ര​വാ​സി​ക​ളും പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/230418/wayanad-landslide-kala-kuwait-handover-second-fund)