---
title: "#accident | ബുറൈദയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം "
english_title: "#Car #lorry #collide #accident #Buraida #Threedeaths"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/230466/car-lorry-collide-accident-buraida-threedeaths"
published_at: "2024-08-23T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c8268a0116e_gf.jpg"
keywords: []
---

# #accident | ബുറൈദയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം 

> **Lead Summary:** **ബുറൈദ: [** അല്‍ഖസീം, മദീന റോഡില്‍ ഉഖ്‌ലത്തുസ്സുഖൂറിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു.

## Article Content

**ബുറൈദ: [** അല്‍ഖസീം, മദീന റോഡില്‍ ഉഖ്‌ലത്തുസ്സുഖൂറിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു.

ഒരാള്‍ക്ക് പരുക്കേറ്റു. കാര്‍, ചോളപ്പൊടി‌യുമായി വന്ന ട്രെയിലറിന് അടിയില്‍പ്പെടുകയും ട്രെയിലര്‍ നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു.

ഹൈവേ പൊലീസും ട്രാഫിക് പൊലീസും സിവില്‍ ഡിഫന്‍സും റെഡ് ക്രസന്റും നഗരസഭയും ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രാലയ ശാഖയും രക്ഷാപ്രവര്‍ത്തനങ്ങൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/230466/car-lorry-collide-accident-buraida-threedeaths)