---
title: "#Earthquake  | കുവൈത്തിൽ ഭൂചലനം; ആളപായമില്ല"
english_title: "#Earthquake #Kuwait #casualty"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/230515/earthquake-kuwait-casualty"
published_at: "2024-08-23T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c8487626a18_kuwaui.jpg"
keywords: []
---

# #Earthquake  | കുവൈത്തിൽ ഭൂചലനം; ആളപായമില്ല

> **Lead Summary:** കുവൈത്ത് സിറ്റി ∙ വടക്കൻ കുവൈത്തിൽ ബുധനാഴ്ച വൈകിട്ടോടെ റിക്ടർ സ്കെയിലിൽ 3.5 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി.

## Article Content

കുവൈത്ത് സിറ്റി ∙ വടക്കൻ കുവൈത്തിൽ ബുധനാഴ്ച വൈകിട്ടോടെ റിക്ടർ സ്കെയിലിൽ 3.5 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി.

ഭൂമിക്കടിയിൽ 6 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനമുണ്ടായതെന്ന് കുവൈത്ത് നാഷനൽ സീസ്മിക് നെറ്റ്‌വർക് അറിയിച്ചു. 2.2 രേഖപ്പെടുത്തിയ തുടർ ചലനവുമുണ്ടായി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/230515/earthquake-kuwait-casualty)