---
title: "#AbdulMajeed | ഒ.ഐ.സി.സി കണ്ണൂർ ജില്ലാ പ്രസിഡൻറ്​ അബ്​ദുൽ മജീദ് അന്തരിച്ചു "
english_title: "#OICC #KannurDistrictPresident #AbdulMajeed #passedaway"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/230591/oicc-kannurdistrictpresident-abdulmajeed-passedaway"
published_at: "2024-08-23T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c879dc06ec1_fghfg.jpg"
keywords: []
---

# #AbdulMajeed | ഒ.ഐ.സി.സി കണ്ണൂർ ജില്ലാ പ്രസിഡൻറ്​ അബ്​ദുൽ മജീദ് അന്തരിച്ചു 

> **Lead Summary:** **റിയാദ്: [ **റിയാദ് ഒ.ഐ.സി.സി കണ്ണൂർ ജില്ലാ പ്രസിഡൻറ്​ അബ്​ദുൽ മജീദ് അന്തരിച്ചു.

## Article Content

**റിയാദ്: [ **റിയാദ് ഒ.ഐ.സി.സി കണ്ണൂർ ജില്ലാ പ്രസിഡൻറ്​ അബ്​ദുൽ മജീദ് അന്തരിച്ചു.

അർബുദ ബാധിതനായി നാട്ടിൽ പോയി മലബാർ കാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുന്നതിനിടെ രോഗം മൂർച്​ഛിച്ച്​ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ഇന്ന് രാവിലെ 7.30ഓടെ അന്ത്യം സംഭവിക്കുകയുമായിരുന്നു.

ഖബറടക്കം ഉച്ച കഴിഞ്ഞ്​ മൂന്നിന്​ കണ്ണൂർ പാപ്പിനശ്ശേരി വെസ്​റ്റ്​ ജുമാമസ്ജിദിൽ നടക്കും. മൂന്നു പതിറ്റാണ്ടോളം റിയാദിൽ ബിസിനസ് ചെയ്തിരുന്ന അബ്​ദുൽ മജീദ് രോഗബാധിതനായി മൂന്നു മാസം മുമ്പാണ്​​ നാട്ടിലേക്ക് ചികിത്സക്കായി പോയത്.

കണ്ണൂർ പാപ്പിനശ്ശേരി വെസ്​റ്റ്​ കൊച്ചായി ഒടിയിൽ നഫീസയുടെയും അബ്​ദുൽഖാദറിന്റെയും മകനാണ്​ അബ്​ദുൽ മജീദ്​. ഭാര്യമാർ: റഷീദ, സറീന, മക്കൾ: അർഷാദ് (റിയാദ്), ഖൈറുന്നിസ, മഹറൂന്നിസ, നിഹാദ്, മിൻഹാ (മിന്നു).

സഹോദരങ്ങൾ: ആസിയ (പരേത), മഹ്​മൂദ്, അബ്​ദുറഹ്​മാൻ, ഖദീജ, ശരീഫ, ഇബ്രാഹിം, സുഹറ. അബ്​ദുൽ മജീദി​ന്റെ വിയോഗത്തിൽ ഒ.ഐ.സി.സി റിയാദ്​ സെൻട്രൽ കമ്മറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

കോൺഗ്രസി​ന്റെ പ്രവാസി സംഘടനയായ ഒ.ഐ.സി.സിയുടെ മുൻനിര പ്രവർത്തകരിൽ ഒരാളായിരുന്നു. കഴിഞ്ഞ വർഷമാണ് കണ്ണൂർ ജില്ലാ ഒ.ഐ.സി.സി പ്രസിഡൻറ്​ ആയി തെരഞ്ഞെടുത്തത്.

ഇന്ന് (വെള്ളിയാഴ്​ച) വൈകീട്ട്​ 7.30ന് ബത്​ഹയിലെ സബർമതി ഹാളിൽ മയ്യിത്ത്​ നിസ്കാരവും അനുശോചന സമ്മേളനവും നടക്കുമെന്നു ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി വർക്കിങ്​ പ്രസിഡൻറ്​ നവാസ് വെള്ളിമാട്കുന്ന് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/230591/oicc-kannurdistrictpresident-abdulmajeed-passedaway)