---
title: "#DonateHair | ബ​ഹ്‌​റൈ​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി​യിലെ രോ​ഗി​ക​ൾ​ക്ക് മു​ടി ദാ​നം ചെ​യ്ത് കോ​ഴി​ക്കോ​ട് സ്വ​ദേ​ശികളായ ഇ​ര​ട്ട സ​ഹോ​ദ​രി​മാ​രും അ​മ്മ​യും "
english_title: "#Kozhikode #Swade #donates #hair #patients #Bahrain #CancerSociety #twin #sisters #mother"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/230623/kozhikode-swade-donates-hair-patients-bahrain-cancersociety-twin-sisters-mother"
published_at: "2024-08-23T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c89adeb55dc_66.jpg"
keywords: []
---

# #DonateHair | ബ​ഹ്‌​റൈ​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി​യിലെ രോ​ഗി​ക​ൾ​ക്ക് മു​ടി ദാ​നം ചെ​യ്ത് കോ​ഴി​ക്കോ​ട് സ്വ​ദേ​ശികളായ ഇ​ര​ട്ട സ​ഹോ​ദ​രി​മാ​രും അ​മ്മ​യും 

> **Lead Summary:** **മ​നാ​മ: [** കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് കീ​മോ തെ​റ​പ്പി ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി മു​ടി കൊ​ഴി​യു​മ്പോ​ൾ ഉ​പ​യോ​ഗി​ക്കാ​നാ​യി വി​ഗ് ഉ​ണ്ടാ​ക്കാ​ൻ ബ​ഹ്‌​റൈ​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി​ക്ക് ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ ത​ങ്ങ​ളു​ടെ മു​ടി ദാ​നം ചെ​യ്ത് ഇ​ര​ട്ട സ​ഹോ​ദ​രി​മാ​രും അ​വ​രു​ടെ അ​മ്മ​യും മാ​തൃ​ക​യാ​യി.

## Article Content

**മ​നാ​മ: [** കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് കീ​മോ തെ​റ​പ്പി ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി മു​ടി കൊ​ഴി​യു​മ്പോ​ൾ ഉ​പ​യോ​ഗി​ക്കാ​നാ​യി വി​ഗ് ഉ​ണ്ടാ​ക്കാ​ൻ ബ​ഹ്‌​റൈ​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി​ക്ക് ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ ത​ങ്ങ​ളു​ടെ മു​ടി ദാ​നം ചെ​യ്ത് ഇ​ര​ട്ട സ​ഹോ​ദ​രി​മാ​രും അ​വ​രു​ടെ അ​മ്മ​യും മാ​തൃ​ക​യാ​യി.

കോ​ഴി​ക്കോ​ട് ചേ​വാ​യൂ​ർ സ്വ​ദേ​ശി കെ.​എം. അ​ഭി​ലാ​ഷി​ന്റെ ഭാ​ര്യ​യും ഇ​ന്ത്യ​ൻ സ്കൂ​ൾ റി​ഫ കാ​മ്പ​സ് അ​ധ്യാ​പി​ക​യു​മാ​യ രേ​ഷ്മ അ​ഭി​ലാ​ഷ്, മ​ക്ക​ൾ ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളാ​യ വൈ​ഗ അ​ഭി​ലാ​ഷ്, വേ​ദ അ​ഭി​ലാ​ഷ് എ​ന്നി​വ​ർ ബ​ഹ്‌​റൈ​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി എ​ക്സി​ക്യൂ​ട്ടി​വ് മാ​നേ​ജ​ർ അ​ഹ്മ​ദ്‌ അ​ലി​ക്ക് ബ​ഹ്‌​റൈ​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി​യി​ൽ വെ​ച്ച് മു​ടി കൈ​മാ​റി.

കാ​ൻ​സ​ർ കെ​യ​ർ ഗ്രൂ​പ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ടി. സ​ലീ​മും സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

ചു​രു​ങ്ങി​യ​ത് 21 സെ​ന്റീ​മീ​റ്റ​ർ നീ​ള​ത്തി​ൽ മു​ടി മു​റി​ച്ചെ​ടു​ത്ത് ബ​ഹ്‌​റൈ​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി​ക്ക് ഇ​ത്ത​ര​ത്തി​ൽ ന​ൽ​കാ​ൻ താ​ൽ​പ​ര്യം ഉ​ള്ള​വ​ർ​ക്ക് കാ​ൻ​സ​ർ കെ​യ​ർ ഗ്രൂ​പ്പി​നെ 33750999 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

തി​ക​ച്ചും സൗ​ജ​ന്യ​മാ​യാ​ണ് ബ​ഹ്‌​റൈ​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി കു​ട്ടി​ക​ൾ അ​ട​ക്ക​മു​ള്ള കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് വി​ഗ് ന​ൽ​കി വ​രു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/230623/kozhikode-swade-donates-hair-patients-bahrain-cancersociety-twin-sisters-mother)