---
title: "#tourism | ഇന്ത്യയിലെ മാളുകളിലും ടാക്‌സികളിലും ഒമാന്‍ ടൂറിസം പ്രചാരണം"
english_title: "#Oman #tourism #promotion #mall #taxis #India"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/230943/oman-tourism-promotion-mall-taxis-india"
published_at: "2024-08-25T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cab051c3656_oman.jpg"
keywords: []
---

# #tourism | ഇന്ത്യയിലെ മാളുകളിലും ടാക്‌സികളിലും ഒമാന്‍ ടൂറിസം പ്രചാരണം

> **Lead Summary:** **മസ്‌കത്ത് :[**ഇന്ത്യയിലെ മാളുകളിലും ടാക്‌സികളിലും ഒമാന്‍ ടൂറിസം പ്രചാരണം ആരംഭിച്ച് പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം.

## Article Content

**മസ്‌കത്ത് :[**ഇന്ത്യയിലെ മാളുകളിലും ടാക്‌സികളിലും ഒമാന്‍ ടൂറിസം പ്രചാരണം ആരംഭിച്ച് പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം.

ന്യൂഡല്‍ഹിയിലെ പ്രധാന ഷോപ്പിങ് മാളുകള്‍, മുംബൈ നഗരത്തിലെ ടാക്‌സി കാറുകള്‍ തുടങ്ങിയവയിലാണ് ഒമാന്‍ ടൂറിസം പ്രചരണത്തിന്റെ ഭാഗമായി രാജ്യത്തെ പരിചയപ്പെടുത്തുന്ന ചിത്രങ്ങളും എഴുത്തുകളും പതിച്ചിരിക്കുന്നത്.

സുല്‍ത്താനേറ്റിലെ പ്രകൃതി ഭംഗിയെയും പൈതൃകങ്ങളും അടയാളപ്പെടുത്തുന്ന നിരവധി ചിത്രങ്ങളാണ് ഇവിടങ്ങളില്‍ പതിച്ചിട്ടുള്ളത്.

നിലവില്‍ ലണ്ടന്‍, പാരിസ് നഗരങ്ങളില്‍ എത്തുന്നവര്‍ക്കും ഒമാന്‍ വിനോദ സഞ്ചാര മേഖലയെ പരിചയപ്പെടുന്നതിന് അവസരമുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/230943/oman-tourism-promotion-mall-taxis-india)