---
title: "#flashflood | കുത്തിയൊലിച്ചെത്തിയ മലവെള്ളത്തിൽ കാർ ഒലിച്ചുപോയി; സൗദിയിൽ രണ്ടു മലയാളികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു "
english_title: "#car #swept #raging #mountain #water #Two #Malayalis #miraculously #escaped #Saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/230972/car-swept-raging-mountain-water-two-malayalis-miraculously-escaped-saudi"
published_at: "2024-08-25T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cac6762b894_ff.jpg"
keywords: []
---

# #flashflood | കുത്തിയൊലിച്ചെത്തിയ മലവെള്ളത്തിൽ കാർ ഒലിച്ചുപോയി; സൗദിയിൽ രണ്ടു മലയാളികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു 

> **Lead Summary:** **ജിദ്ദ: [ ** ജിദ്ദയിൽനിന്ന് എഴുന്നൂറിലേറെ കിലോമീറ്റർ ദൂരമുള്ള ജിസാനിലേക്ക് എന്നത്തേയും പോലൊരു യാത്രയായിരുന്നു വീരാനും സുഹൃത്ത് സൈനുദ്ദീനും ഇന്നലത്തേതും.

## Article Content

**ജിദ്ദ: [ ** ജിദ്ദയിൽനിന്ന് എഴുന്നൂറിലേറെ കിലോമീറ്റർ ദൂരമുള്ള ജിസാനിലേക്ക് എന്നത്തേയും പോലൊരു യാത്രയായിരുന്നു വീരാനും സുഹൃത്ത് സൈനുദ്ദീനും ഇന്നലത്തേതും.

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി തോട്ടശ്ശേരിയറ സ്വദേശിയായ സൈനുദ്ദീൻ മാളിയേക്കലും പള്ളിക്കൽ ബസാർ സ്വദേശിയായ ബീരാൻ താഴത്തേരിയും ഇന്നലെ വൈകിട്ട് ഏഴു മണിയോടെ ജിദ്ദയിൽനിന്ന് വ്യാപാരാവശ്യത്തിന് ജിസാന് സമീപമുള്ള ദർബിലേക്ക് പുറപ്പെട്ടതായിരുന്നു.

മഴ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും റോഡുകളിൽ വാഹനങ്ങളുണ്ടായിരുന്നു. ഖുൻഫുദക്ക് സമീപം ഹമഖിലെ സവാല എന്ന സ്ഥലത്ത് എത്തിയതോടെ റോഡിൽ അപ്രതീക്ഷിതമായി വെള്ളം ഉയർന്നു.

കാറിന് ഒരിഞ്ചു മുന്നോട്ടുപോകാനായില്ല. ശക്തമായ മഴവെള്ളത്തിൽ കാർ എതിർദിശയിലേക്ക് തിരിയാൻ തുടങ്ങി.

ഇരുവരും അതിവേഗം കാറിൽനിന്നിറങ്ങി. മഴയത്ത് റോഡിൽ കുടുങ്ങിയ കാറിന്റെ വീഡിയോ പകർത്തുകയും ചെയ്തു.

അടുത്ത നിമിഷം ഇരച്ചെത്തിയ മലവെള്ളത്തിൽ കാർ റോഡിലൂടെ ഒലിച്ചുപോകുകയും ചെയ്തു. പിന്നീട് പുലർച്ചെയാണ് കാർ ഏറെ ദൂരെനിന്ന് ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/230972/car-swept-raging-mountain-water-two-malayalis-miraculously-escaped-saudi)