---
title: "#attemptsuicide | ഭാര്യയെും മകനെയും വെട്ടിയ ശേഷം മലയാളി യുവാവിന്റെ ആത്മഹത്യാ ശ്രമം; സാമ്പത്തിക ബാധ്യതയെന്ന് സംശയം"
english_title: "#Malayali #youth #attempted #suicide #cutting #wife #son #Doubt #financialliability"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/230999/malayali-youth-attempted-suicide-cutting-wife-son-doubt-financialliability"
published_at: "2024-08-25T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cad69927530_h.jpg"
keywords: []
---

# #attemptsuicide | ഭാര്യയെും മകനെയും വെട്ടിയ ശേഷം മലയാളി യുവാവിന്റെ ആത്മഹത്യാ ശ്രമം; സാമ്പത്തിക ബാധ്യതയെന്ന് സംശയം

> **Lead Summary:** **ഷാർജ: [ ** ഭാര്യയെും മകനെയും വെട്ടിയ ശേഷം പത്തനംതിട്ട സ്വദേശി സ്വയം കഴുത്തുമുറിച്ച സംഭവത്തിൽ മൂന്നുപേരും ആശുപത്രിയിൽ സുഖം പ്രാപിക്കുന്നതായി സുഹൃത്തുക്കൾ അറിയിച്ചു.

## Article Content

**ഷാർജ: [ ** ഭാര്യയെും മകനെയും വെട്ടിയ ശേഷം പത്തനംതിട്ട സ്വദേശി സ്വയം കഴുത്തുമുറിച്ച സംഭവത്തിൽ മൂന്നുപേരും ആശുപത്രിയിൽ സുഖം പ്രാപിക്കുന്നതായി സുഹൃത്തുക്കൾ അറിയിച്ചു.

38 വയസ്സുകാരനായ യുവാവ് കഴിഞ്ഞ 14ന് ആണ് ഷാർജ മുവൈയ്‌ലയിലെ ഫ്ലാറ്റിൽ ഭാര്യയെയും 10 വയസ്സുള്ള മകനെയും കൊല്ലാൻ ശ്രമിച്ചത്.

തുടർന്ന് ആത്മഹത്യയ്ക്കു ശ്രമിച്ചു. ബഹളം കേട്ടെത്തിയ അയൽവാസികളാണ് ചോരയിൽ കുളിച്ചു കിടന്ന കുടുംബത്തെ കണ്ട് ഉടൻ വിവരം പൊലീസിൽ അറിയിച്ചത്.

ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെയും പൊലീസ് ആശുപത്രിയിൽ എത്തിച്ചു.

സാമ്പത്തിക പ്രശ്നമാണ് കൃത്യത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം.

ഗുരുതരമായി പരുക്കേറ്റ യുവതി സ്കൂൾ അധ്യാപികയാണ്. കുടുംബത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/230999/malayali-youth-attempted-suicide-cutting-wife-son-doubt-financialliability)