---
title: "#DEATH | ഹൃദയാഘാതം: ഒമാനില്‍ പ്രവാസിയായിരുന്ന യുവാവ് നാട്ടില്‍ അന്തരിച്ചു "
english_title: "#Heartattack #Young #man #who #Expatriate #Oman #died #country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/231004/heartattack-young-man-who-expatriate-oman-died-country"
published_at: "2024-08-25T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cad9800ec04_Y.jpg"
keywords: []
---

# #DEATH | ഹൃദയാഘാതം: ഒമാനില്‍ പ്രവാസിയായിരുന്ന യുവാവ് നാട്ടില്‍ അന്തരിച്ചു 

> **Lead Summary:** **മസ്‌കത്ത് : [ ** ഒമാനില്‍ പ്രവാസിയായിരുന്ന ആലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം നാട്ടില്‍ മരിച്ചു. കുട്ടനാട് എടത്വ കോയില്‍മുക്ക് പാലക്കളത്തില്‍ റോബിന്‍ മാത്യു ആണ് മരണപ്പെട്ടത്.

## Article Content

**മസ്‌കത്ത് : [ ** ഒമാനില്‍ പ്രവാസിയായിരുന്ന ആലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം നാട്ടില്‍ മരിച്ചു. കുട്ടനാട് എടത്വ കോയില്‍മുക്ക് പാലക്കളത്തില്‍ റോബിന്‍ മാത്യു ആണ് മരണപ്പെട്ടത്.

മസ്‌കത്തില്‍ 13 വര്‍ഷം ജോലി ചെയ്ത റോബിന്‍ സ്വകാര്യ സ്ഥാപനത്തില്‍ സൗണ്ട് എഞ്ചിനിയറായിരുന്നു.

പിതാവ്: പാലക്കളത്തില്‍ മാത്യു പി സി. മാതാവ്: മറിയാമ്മ മാത്യു. ഭാര്യ: മീനടം തടത്തില്‍ വീട്ടില്‍ ഷേബ. സഹോദരന്‍: അഡ്വ. റോഷന്‍ മാത്യു.

സംസ്‌കാരം തിങ്കളാഴ്ച ഉച്ചക്ക് 1.30ന് ഐ പി സി എടത്വ ടൗണ്‍ ചര്‍ച്ചില്‍ ശുശ്രൂഷകള്‍ക്ക് ശേഷം സഭാ സെമിത്തേരിയില്‍ നടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/231004/heartattack-young-man-who-expatriate-oman-died-country)