---
title: "#death | ഹൃദയാഘാതം; മലപ്പുറം സ്വദേശി സൗദിയിൽ അന്തരിച്ചു "
english_title: "#death #heart #attack  #native #Malappuram #passed #away #Saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/231065/death-heart-attack-native-malappuram-passed-away-saudi"
published_at: "2024-08-25T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cb0f0c72ff0_death.jpg"
keywords: []
---

# #death | ഹൃദയാഘാതം; മലപ്പുറം സ്വദേശി സൗദിയിൽ അന്തരിച്ചു 

> **Lead Summary:** ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ജിസാനിനടുത്ത് അബു അരീഷിൽ അന്തരിച്ചു.

## Article Content

ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ജിസാനിനടുത്ത് അബു അരീഷിൽ അന്തരിച്ചു.

വെളിമുക്ക്‌ ആലുങ്ങൽ സ്വദേശി ഇല്ലിക്കൽ അബ്ദുൽ നസീർ (52) ആണ് മരിച്ചത്. അബു അരീഷിൽ ബഖാലയിൽ രണ്ട്‌ വർഷത്തോളമായി ജോലി ചെയ്തുവരികയായിരുന്നു.

നേരത്തെ ആർദ്ദ, ത്വാഇഫ്‌ എന്നിവിടങ്ങളിലും ജോലിചെയ്തിരുന്നു.

പിതാവ്: മുഹമ്മദ് കുട്ടി. മാതാവ്: ഖദീജ. ഭാര്യ: സുനീറ. മക്കൾ: സുഹാദ്‌, ഫസ് ലുൽ ഫാരിസ, അസ് ലഹ. ജിസാൻ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികളുമായി കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ട്‌.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/231065/death-heart-attack-native-malappuram-passed-away-saudi)