---
title: "അബുദാബിയിൽ കുട്ടികൾക്കായി  പ്രത്യേക വാക്സീൻ കേന്ദ്രം"
english_title: "Special Vaccine Center for Children in Abu Dhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/23119/special-vaccine-center-for-children-in-abu-dhabi"
published_at: "2022-01-28T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f3c23ebd556_vacinne.jpg"
keywords: []
---

# അബുദാബിയിൽ കുട്ടികൾക്കായി  പ്രത്യേക വാക്സീൻ കേന്ദ്രം

> **Lead Summary:** **അബുദാബി : **3 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കായി അബുദാബിയിൽ പ്രത്യേക വാക്സീൻ കേന്ദ്രം ആരംഭിച്ചു. ഇത്തിഹാദ് ഹീറോസ് ഹെൽത്ത് കെയർ സെന്ററിൽ തുറന്ന കേന്ദ്രം തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 11 മുതൽ രാത്രി 8 വരെ പ്രവർത്തിക്കും.

## Article Content

**അബുദാബി : **3 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കായി അബുദാബിയിൽ പ്രത്യേക വാക്സീൻ കേന്ദ്രം ആരംഭിച്ചു. ഇത്തിഹാദ് ഹീറോസ് ഹെൽത്ത് കെയർ സെന്ററിൽ തുറന്ന കേന്ദ്രം തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 11 മുതൽ രാത്രി 8 വരെ പ്രവർത്തിക്കും.

അബുദാബി ആരോഗ്യവിഭാഗത്തിന്റെയും ഏർലി ചൈൽഡ്ഹുഡ് അതോറിറ്റിയുടെയും സഹകരണത്തോടെയാണ് പദ്ധതിയെന്ന് അബുദാബി ആംബുലേറ്ററി ഹെൽത്ത് സർവീസസ് സിഒഒ ഡോ. നൂറ ഖാമിസ് അൽഗൈത്തി പറഞ്ഞു.

വാക്സീൻ കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കാനും കൂടുതൽ പേർക്ക് വാക്സീൻ എടുക്കാനും ഇതിലൂടെ അവസരമൊരുക്കുമെന്നും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/23119/special-vaccine-center-for-children-in-abu-dhabi)