---
title: "#accident | മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലി​ൽ വാ​ഹ​നാ​പ​ക​ടം; മ​രി​ച്ച​ത് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലും ഭാ​ര്യ​യും ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളും "
english_title: "#Vehicle #accident #rain #water #school #principal #wife #two #daughters #died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/231398/vehicle-accident-rain-water-school-principal-wife-two-daughters-died"
published_at: "2024-08-27T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cd56154e1a7_saudi.jpg"
keywords: []
---

# #accident | മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലി​ൽ വാ​ഹ​നാ​പ​ക​ടം; മ​രി​ച്ച​ത് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലും ഭാ​ര്യ​യും ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളും 

> **Lead Summary:** **റി​യാ​ദ്​: [** തെ​ക്ക​ൻ പ്ര​വി​ശ്യ​യാ​യ അ​സീ​റി​ൽ മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലി​ൽ വാ​ഹ​നം മു​ങ്ങി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്​ ഒ​രു സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ലും ഭാ​ര്യ​യും ര​ണ്ട്​ പെ​ൺ​മ​ക്ക​ളും.

## Article Content

**റി​യാ​ദ്​: [** തെ​ക്ക​ൻ പ്ര​വി​ശ്യ​യാ​യ അ​സീ​റി​ൽ മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലി​ൽ വാ​ഹ​നം മു​ങ്ങി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്​ ഒ​രു സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ലും ഭാ​ര്യ​യും ര​ണ്ട്​ പെ​ൺ​മ​ക്ക​ളും.

11 വ​യ​സ്സു​ള്ള മ​ക​ൻ മാ​ത്രം ര​ക്ഷ​പ്പെ​ട്ടു. സി​വി​ൽ ഡി​ഫ​ൻ​സാ​ണ്​ കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ടാ​ണ്​ അ​സീ​ർ പ്ര​വി​ശ്യ​യി​ലെ അ​ൽ ബാ​ർ​ക്​ ഗ​വ​ർ​ണ​റേ​റ്റ്​ പ​രി​ധി​യി​ലെ അം​ക്​ പ​ട്ട​ണ​ത്തി​ൽ​ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​പ്പാ​ച്ചി​ലി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്കൊ​പ്പം ഈ ​കു​ടും​ബം സ​ഞ്ച​രി​ച്ച വാ​ഹ​ന​വും ഒ​ലി​ച്ചു​പോ​യ​ത്.

പ്ര​ദേ​ശ​ത്തെ അ​ൽ ബ​യ്​​ഹ​ഖി സ്കൂ​ൾ ഡ​യ​റ​ക്ട​റും പ്രി​ൻ​സി​പ്പ​ലു​മാ​യ മു​ഈ​ദ്​ അ​ൽ സ​ഹ്​​റാ​നി​യും കു​ടും​ബ​വു​മാ​ണ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

വെ​ള്ളം ക​വി​ഞ്ഞൊ​ഴു​കു​ന്ന റോ​ഡ്​ മു​റി​ച്ചു​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വാ​ഹ​നം തെ​ന്നി ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ​പെ​ടു​ക​യും 10 കി​ലോ​മീ​റ്റ​ർ അ​ക​ലേ​ക്ക്​ ഒ​ലി​ച്ചു​പോ​വു​ക​യു​മാ​യി​രു​ന്നു.

ഉ​ട​ൻ സി​വി​ൽ ഡി​ഫ​ൻ​സി​ന്​ കീ​ഴി​ലു​ള്ള റെ​സ്​​ക്യൂ ടീം​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യാ​യി​രു​ന്നു.

11 വ​യ​സ്സു​ള്ള മ​ക​നെ ര​ക്ഷി​ക്കാ​നാ​യി. ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ളും ക​ണ്ടെ​ത്തി.

ഈ ​ഗ​വ​ർ​ണ​റേ​റ്റ്​ പ​രി​ധി​യി​ലെ അം​ക്, അ​ൽ ഖൗ​സ്, അ​ൽ ബി​ർ​ക്​ എ​ന്നീ ഡി​സ്​​ട്രി​ക്​​ടു​ക​ളി​ൽ ഇ​പ്പോ​ഴും മ​ഴ ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/231398/vehicle-accident-rain-water-school-principal-wife-two-daughters-died)