---
title: "#accident | ജോലിക്കിടെ ട്രക്ക് മറിഞ്ഞു; കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം "
english_title: "#truck #overturned #during #job #tragic #end #native #Kozhikode"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/231416/truck-overturned-during-job-tragic-end-native-kozhikode"
published_at: "2024-08-27T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cd6428ee592_uae.jpg"
keywords: []
---

# #accident | ജോലിക്കിടെ ട്രക്ക് മറിഞ്ഞു; കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം 

> **Lead Summary:** **റാസൽഖൈമ: **യു.എ.ഇയിലെ റാക് സ്റ്റീവൻ റോക്കിൽ ഹെവി ട്രക്ക് അപകടത്തിൽപ്പെട്ട് ഡ്രൈവറായ മലയാളി യുവാവ് മരിച്ചു.

## Article Content

**റാസൽഖൈമ: **യു.എ.ഇയിലെ റാക് സ്റ്റീവൻ റോക്കിൽ ഹെവി ട്രക്ക് അപകടത്തിൽപ്പെട്ട് ഡ്രൈവറായ മലയാളി യുവാവ് മരിച്ചു.

കോഴിക്കോട് ബാലുശേരി അഗ്രൂൽ കുണ്ടിലാത്തോട്ട് വീട്ടിൽ ശശികുമാർ -അജിത ദമ്പതികളുടെ മകൻ അതുൽ (27) ആണ് മരിച്ചത്.

ലോഡുമായി ക്രഷറിലേക്ക് വരികയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.

അടുത്ത മാസം അവധിക്ക് നാട്ടിൽ പോകാനിരിക്കെയാണ് അന്ത്യം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/231416/truck-overturned-during-job-tragic-end-native-kozhikode)