---
title: "#Climatechange | കു​വൈത്തിലെ കാ​ലാ​വ​സ്ഥ​യി​ൽ മാ​റ്റം; പൊ​ടി നി​റ​ഞ്ഞ് വാ​നം "
english_title: "#Climatechange #Kuwait #sky #full #dust"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/231427/climatechange-kuwait-sky-full-dust"
published_at: "2024-08-27T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cd695d39542_climate.jpg"
keywords: []
---

# #Climatechange | കു​വൈത്തിലെ കാ​ലാ​വ​സ്ഥ​യി​ൽ മാ​റ്റം; പൊ​ടി നി​റ​ഞ്ഞ് വാ​നം 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [** രാ​ജ്യ​ത്ത് തി​ങ്ക​ളാ​ഴ്ച കാ​ലാ​വ​സ്ഥ​യി​ൽ മാ​റ്റം. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടോ​ടെ അ​ന്ത​രീ​ക്ഷ​ത്തി​ൽ പൊ​ടി​നി​റ​യു​ക​യും കാ​ഴ്ച മ​റ​ക്കു​ക​യും ചെ​യ്തു.

## Article Content

**കു​വൈ​ത്ത് സി​റ്റി: [** രാ​ജ്യ​ത്ത് തി​ങ്ക​ളാ​ഴ്ച കാ​ലാ​വ​സ്ഥ​യി​ൽ മാ​റ്റം. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടോ​ടെ അ​ന്ത​രീ​ക്ഷ​ത്തി​ൽ പൊ​ടി​നി​റ​യു​ക​യും കാ​ഴ്ച മ​റ​ക്കു​ക​യും ചെ​യ്തു.

ആ​കാ​ശം നി​റ​ഞ്ഞ വെ​ളു​ത്ത പൊ​ടി​പ​ട​ല​ങ്ങ​ൾ മ​ഞ്ഞു​കാ​ല​ത്തെ ഓ​ർ​മി​പ്പി​ച്ചു.

പൊ​ടി​പ​ട​ല​ങ്ങ​ളും മോ​ശം കാ​ലാ​വ​സ്ഥ​യും ദൂ​ര​ക്കാ​ഴ്ച കു​റ​യാ​ൻ കാ​ര​ണ​മാ​കു​ക​യും വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ​ക്ക് പ്ര​യാ​സം നേ​രി​ടു​ക​യും ചെ​യ്തു.

കു​വൈ​ത്ത് സി​റ്റി​യി​ൽ ക​ന​ത്ത പൊ​ടി നി​റ​ഞ്ഞ​ത് ഗ​താ​ഗ​ത​ത്തെ ബാ​ധി​ച്ചു. അ​തി​നി​ടെ രാ​ജ്യ​ത്തി​ന്റെ അ​തി​ർ​ത്തി ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ ല​ഭി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

കാ​ലാ​വ​സ്ഥ മാ​റ്റം പ്ര​ക​ട​മാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം നേ​ര​ത്തേ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

പൊ​ടി​യും ദൃ​ശ്യ​പ​ര​ത കു​റ​യു​ന്ന​തും രൂ​ക്ഷ​മാ​യ​തോ​ടെ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​വും മു​ന്ന​റി​യി​പ്പ് ന​ൽ​കി.

അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ൽ എ​മ​ർ​ജ​ൻ​സി ഫോ​ണി​ലേ​ക്ക് (112) വി​ളി​ക്കാ​നും ജാ​ഗ്ര​ത പു​ല​ർ​ത്താ​നും മ​ന്ത്രാ​ല​യം പൗ​ര​ന്മാ​രോ​ടും താ​മ​സ​ക്കാ​രോ​ടും ഉ​ണ​ർ​ത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/231427/climatechange-kuwait-sky-full-dust)