---
title: "#Rain | റിയാദിൽ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ൽ മ​ഴ തു​ട​രാ​ൻ സാ​ധ്യ​ത- ദേ​ശീ​യ കാ​ലാ​വ​സ്ഥാ കേ​ന്ദ്രം "
english_title: "#Rain #likely #continue #various #regions #Riyadh #National #Weather #Center"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/231653/rain-likely-continue-various-regions-riyadh-national-weather-center"
published_at: "2024-08-28T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cea27600fdc_saudhi.jpg"
keywords: []
---

# #Rain | റിയാദിൽ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ൽ മ​ഴ തു​ട​രാ​ൻ സാ​ധ്യ​ത- ദേ​ശീ​യ കാ​ലാ​വ​സ്ഥാ കേ​ന്ദ്രം 

> **Lead Summary:** **റി​യാ​ദ്​: [** രാ​ജ്യ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ തു​ട​രാ​ൻ സാ​ധ്യ​ത​യെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥാ കേ​ന്ദ്രം.

## Article Content

**റി​യാ​ദ്​: [** രാ​ജ്യ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ തു​ട​രാ​ൻ സാ​ധ്യ​ത​യെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥാ കേ​ന്ദ്രം.

ന​ജ്റാ​ൻ, ജി​സാ​ൻ, അ​സീ​ർ, അ​ൽ ബാ​ഹ, മ​ക്ക, മ​ദീ​ന എ​ന്നീ പ്ര​വി​ശ്യ​ക​ളി​ൽ ഇ​ട​ത്ത​ര​വും ശ​ക്ത​വു​മാ​യ മ​ഴ തു​ട​രു​മെ​ന്നാ​ണ്​ കേ​ന്ദ്രം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലും വെ​ള്ള​പ്പൊ​ക്ക​വും ഉ​ണ്ടാ​യേ​ക്കും. ആ​ലി​പ്പ​ഴ വ​ർ​ഷ​വും ശ​ക്ത​മാ​യ കാ​റ്റും പൊ​ടി​യും ഉ​ണ്ടാ​കാ​നും സാ​ധ്യ​ത​യു​ണ്ട്.

റി​യാ​ദ്, ഖ​സീം, ഹാ​ഇ​ൽ പ്ര​വി​ശ്യ​ക​ളി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ നേ​രി​യ​താ​യി​രി​ക്കും. അ​ത് ത​ബൂ​ക്ക് വ​രെ വ്യാ​പി​ച്ചേ​ക്കാം.

കൂ​ടാ​തെ ജി​സാ​ൻ, അ​സീ​ർ, അ​ൽ ബാ​ഹ, മ​ക്ക തു​ട​ങ്ങി​യ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ രാ​ത്രി വൈ​കി​യും അ​തി​രാ​വി​ലെ​യും മൂ​ട​ൽ​മ​ഞ്ഞ് രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്.

മ​ഴ മു​ന്ന​റി​യി​പ്പ് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ നേ​ര​ത്തെ സി​വി​ൽ ഡി​ഫ​ൻ​സ് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/231653/rain-likely-continue-various-regions-riyadh-national-weather-center)