---
title: "#PublicHoliday | ന​ബിദി​നം: സെ​പ്റ്റം​ബ​ർ 15 രാ​ജ്യ​ത്ത് പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു "
english_title: "#ProphetDay #September #declared #PublicHoliday #state"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/231688/prophetday-september-declared-publicholiday-state"
published_at: "2024-08-28T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cebb335af33_NABI.jpg"
keywords: []
---

# #PublicHoliday | ന​ബിദി​നം: സെ​പ്റ്റം​ബ​ർ 15 രാ​ജ്യ​ത്ത് പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [** പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ് ന​ബി​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സെ​പ്റ്റം​ബ​ർ 15 രാ​ജ്യ​ത്ത് പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

## Article Content

**കു​വൈ​ത്ത് സി​റ്റി: [** പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ് ന​ബി​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സെ​പ്റ്റം​ബ​ർ 15 രാ​ജ്യ​ത്ത് പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

ചൊ​വ്വാ​ഴ്ച ചേ​ർ​ന്ന പ്ര​തി​വാ​ര മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നമെ​ടു​ത്ത​ത്.

എ​ല്ലാ സ​ർ​ക്കാ​ർ ഓ​ഫിസു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ഈ ​ദി​വ​സം പ്ര​വ​ർ​ത്തി​ക്കി​ല്ലെ​ന്ന് മ​ന്ത്രി​സ​ഭാ​യോ​ഗം അ​റി​യി​ച്ചു.

അ​തേ​സ​മ​യം, പ്ര​ത്യേ​ക സ്വ​ഭാ​വ​മു​ള്ള ജോ​ലി​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പൊ​തു​താ​ൽ​പ​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് സ്വ​ന്തം അ​വ​ധി തീ​രു​മാ​നി​ക്കാം.

രാ​ജ്യ​ത്ത് വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ വ​രാ​ന്ത്യ അ​വ​ധി ആ​യ​തി​നാ​ൽ ഞാ​യ​ർ ന​ബി​ദി​ന അ​വ​ധി​കൂ​ടി എ​ത്തു​ന്ന​തോ​ടെ തു​ട​ർ​ച്ച​യാ​യ മൂ​ന്നു ദി​വ​സം അ​വ​ധി ല​ഭി​ക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/231688/prophetday-september-declared-publicholiday-state)