---
title: "#Fire | ഷാർജ അൽമജാസ് സബ്സ്റ്റേഷനിൽ തീപിടിത്തം; വൻ നാശനഷ്ടം "
english_title: "#Fire #Sharjah #AlmajazSubstation #Massive #damage"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/231930/fire-sharjah-almajazsubstation-massive-damage"
published_at: "2024-08-29T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d01d9b53f2e_fire.jpg"
keywords: []
---

# #Fire | ഷാർജ അൽമജാസ് സബ്സ്റ്റേഷനിൽ തീപിടിത്തം; വൻ നാശനഷ്ടം 

> **Lead Summary:** **ഷാർജ: [ **എമിറേറ്റിലെ ജലവൈദ്യുതി വിഭാഗമായ സേവയുടെ അൽമജാസ് സബ്സ്റ്റേഷനിൽ വൻ അഗ്നിബാധ.

## Article Content

**ഷാർജ: [ **എമിറേറ്റിലെ ജലവൈദ്യുതി വിഭാഗമായ സേവയുടെ അൽമജാസ് സബ്സ്റ്റേഷനിൽ വൻ അഗ്നിബാധ.

3 ട്രാൻസ്ഫോർമറുകൾ കത്തിനശിച്ചു. ആളപായമില്ല. വൻ നാശനഷ്ടം കണക്കാക്കുന്നു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.

ജനവാസ മേഖലയിലെ തീപിടിത്തം ജനങ്ങളെ പരിഭ്രാന്തരാക്കി. അഗ്നിബാധയെ തുടർന്ന് പ്രദേശത്തെ വൈദ്യുതി മണിക്കൂറുകളോളം മുടങ്ങിയത് ജനജീവിതത്തെയും ബാധിച്ചു.

മൊബൈൽ ട്രാൻസ്ഫോർമറുകൾ എത്തിച്ച് വൈദ്യുതി പുനഃസ്ഥാപിച്ചു. മണിക്കൂറുകളോളം ഗതാഗതവും തിരിച്ചുവിട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/231930/fire-sharjah-almajazsubstation-massive-damage)