മസ്കത്ത്: (gcc.truevisionnews.com) ന്യൂന മർദത്തിന്റെ ഫലമായി അടുത്തയാഴ്ച വടക്കൻ ഗവർണറേറ്റുകളിൽ മഴക്ക് സാധ്യതയെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നിലവിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്താണ് ന്യൂന മർദത്തിന്റെ സ്ഥാനം.
ഇത് അടുത്ത 48 മണിക്കൂറിനുള്ളിൽ അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് കരുതുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ന്യൂനമർദം വെള്ളിയാഴ്ച വൈകുന്നേരത്തോടെയോ ശനിയാഴ്ചയോടെയോ വടക്കൻ അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് കരുതുന്നത്.
വടക്കൻ ഗവർണറേറ്റുകളിൽ അടുത്ത ആഴ്ച ആദ്യത്തോടെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിരീക്ഷണങ്ങൾ കാണിക്കുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
#low #pressure #weatherforecaster #chance #Rain #northern #governorates #nextweek