---
title: "#Rain | ന്യൂ​ന മ​ർ​ദം; അ​ടു​ത്ത ആ​ഴ്ച വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ മ​ഴ​ക്ക് സാ​ധ്യ​തയെന്ന് കാ​ലാ​വ​സ്ഥാ കേ​ന്ദ്രം "
english_title: "#low #pressure #weatherforecaster #chance #Rain #northern #governorates #nextweek"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/231959/low-pressure-weatherforecaster-chance-rain-northern-governorates-nextweek"
published_at: "2024-08-29T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d032ca539ad_oman.jpg"
keywords: []
---

# #Rain | ന്യൂ​ന മ​ർ​ദം; അ​ടു​ത്ത ആ​ഴ്ച വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ മ​ഴ​ക്ക് സാ​ധ്യ​തയെന്ന് കാ​ലാ​വ​സ്ഥാ കേ​ന്ദ്രം 

> **Lead Summary:** **മ​സ്ക​ത്ത്: [ **ന്യൂ​ന മ​ർ​ദ​ത്തി​ന്റെ ഫ​ല​മാ​യി അ​ടു​ത്ത​യാ​ഴ്ച വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് ഒ​മാ​ൻ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

## Article Content

**മ​സ്ക​ത്ത്: [ **ന്യൂ​ന മ​ർ​ദ​ത്തി​ന്റെ ഫ​ല​മാ​യി അ​ടു​ത്ത​യാ​ഴ്ച വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് ഒ​മാ​ൻ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

നി​ല​വി​ൽ ഇ​ന്ത്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ന്‍റെ വ​ട​ക്ക് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്താ​ണ് ന്യൂ​ന മ​ർ​ദ​ത്തി​ന്റെ സ്ഥാ​നം.

ഇ​ത് അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​റ​ബി​ക്ക​ട​ലി​ലേ​ക്ക് നീ​ങ്ങു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

ന്യൂ​ന​മ​ർ​ദം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യോ ശ​നി​യാ​ഴ്ച​യോ​ടെ​യോ വ​ട​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ലേ​ക്ക് നീ​ങ്ങു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ അ​ടു​ത്ത ആ​ഴ്ച ആ​ദ്യ​ത്തോ​ടെ മ​ഴ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​രീ​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ക്കു​ന്ന​തെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/231959/low-pressure-weatherforecaster-chance-rain-northern-governorates-nextweek)