---
title: "#death | പ്രവാസി മലയാളി  റിയാദിൽ അന്തരിച്ചു "
english_title: "#Expatriate #Malayali #passed #away #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/232319/expatriate-malayali-passed-away-riyadh"
published_at: "2024-08-31T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d2fcc2e4c2d_death.jpg"
keywords: []
---

# #death | പ്രവാസി മലയാളി  റിയാദിൽ അന്തരിച്ചു 

> **Lead Summary:** **റിയാദ്: ** ശാരീരിക അസ്വസ്ഥതകളെ തുടർന്ന്​ റിയാദിലെ ആശുപത്രിയിൽ രണ്ടാഴ്​ചയായി ചികിത്സയിലിരുന്ന മലയാളി അന്തരിച്ചു.

## Article Content

**റിയാദ്: ** ശാരീരിക അസ്വസ്ഥതകളെ തുടർന്ന്​ റിയാദിലെ ആശുപത്രിയിൽ രണ്ടാഴ്​ചയായി ചികിത്സയിലിരുന്ന മലയാളി അന്തരിച്ചു.

മലപ്പുറം മഞ്ചേരി തുറക്കൽ ജുമാമസ്ജിദ് റോഡിലെ പുതുശേരി മഠത്തിൽ വീട്ടിൽ കിസാൻ മോൻ (28) ആണ്​ റിയാദിലെ ആസ്​റ്റർ സനദ് ആശുപത്രിയിൽ മരിച്ചത്​.

റിയാദിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. പിതാവ്: മുഹമ്മദ്‌. മാതാവ്: നഫീസ. ഭാര്യ: റംസീന. മക്കൾ: ഹിന, ഹാദി.

മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ ഭാരവാഹികളായ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ, ബാബു മഞ്ചേരി എന്നിവർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/232319/expatriate-malayali-passed-away-riyadh)