---
title: "#RAIN |   സൗദി അറേബ്യയില്‍ വിവിധ പ്രദേശങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത"
english_title: "#Chance #rain #with #thunder #lightning #different #areas #SaudiArabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/232506/chance-rain-with-thunder-lightning-different-areas-saudiarabia"
published_at: "2024-09-01T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d431debed53_RAIN.jpg"
keywords: []
---

# #RAIN |   സൗദി അറേബ്യയില്‍ വിവിധ പ്രദേശങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

> **Lead Summary:** **റിയാദ്: ** സൗദി അറേബ്യയില്‍ മഴ സാധ്യത. അടുത്ത ചൊവ്വാഴ്ച വരെ സൗദിയുടെ വിവിധ പ്രദേശങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

## Article Content

**റിയാദ്: ** സൗദി അറേബ്യയില്‍ മഴ സാധ്യത. അടുത്ത ചൊവ്വാഴ്ച വരെ സൗദിയുടെ വിവിധ പ്രദേശങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

മക്ക മേഖലയില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും പ്രതീക്ഷിക്കുന്നുണ്ട്. റിയാദില്‍ നേരിയതോ മിതമായതോ ആയ മഴ ലഭിച്ചേക്കും. മദീന, അല്‍ ബാഹ, അസീര്‍, ജിസാന്‍, നജ്റാന്‍, ഖാസിം, കിഴക്കന്‍ മേഖല എന്നിവിടങ്ങളിലും വിവിധ തീവ്രതകളില്‍ മഴ പ്രതീക്ഷിക്കാം.

മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് അധികൃതര്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കണമെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങള്‍ ഒഴിവാക്കണമെന്നും സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/232506/chance-rain-with-thunder-lightning-different-areas-saudiarabia)